തിരുവനന്തപുരം: നഗരസഭ ലൈഫ് പാർപ്പിട പദ്ധതിയിൽ നിന്നും അർഹരെ ഒഴിവാക്കുന്നു എന്ന ആരോപണവുമായി ബി.ജെ.പി. പദ്ധതിക്കായി രേഖകൾ സമർപ്പിച്ചവരെ പട്ടികയിൽ നിലനിർത്തണമെന്നും അല്ലാത്തവർക്ക് കൂടുതൽ സമയം അനുവദിക്കണമെന്നും ബി.ജെ.പി കൗൺസിലർമാർ ആവശ്യപ്പെട്ടു. ലൈഫിൻ്റെ ആദ്യ പട്ടികയിൽ 18018 പേരാണ് ഉൾപ്പെട്ടതെന്നും 7220 പേർ രേഖകൾ സമർപ്പിച്ചെന്നും ബി.ജെ.പി അവകാശപ്പെട്ടു. അർഹതപ്പെട്ട ഗുണഭോക്താക്കൾക്ക് രേഖകൾ സമർപ്പിക്കാൻ ആവശ്യമായ സമയം ലഭിച്ചിട്ടില്ലെന്നാണ് പ്രതിപക്ഷം പരാതിപ്പെടുന്നത്.
നഗരസഭ ലൈഫ് പാർപ്പിട പദ്ധതിയിൽ നിന്ന് അർഹരെ ഒഴിവാക്കിയെന്ന് ബി.ജെ.പി - tvm life project
ലൈഫ് പദ്ധതിക്കായി രേഖകൾ സമർപ്പിച്ചവരെ പട്ടികയിൽ നിലനിർത്തണമെന്നും അല്ലാത്തവർക്ക് കൂടുതൽ സമയം അനുവദിക്കണമെന്നും ബി.ജെ.പി കൗൺസിലർമാർ ആവശ്യപ്പെടുന്നു
നഗരസഭ ലൈഫ് പാർപ്പിട പദ്ധതിയിൽ നിന്നും അർഹരെ ഒഴിവാക്കുന്നെന്ന് ബി.ജെ.പി
ലൈഫ് പദ്ധതി നിലവിൽ വന്ന് നാലു വർഷമായിട്ടും വീട് നിർമ്മാണത്തിന് സ്ഥലം കണ്ടെത്താൻ സാധിച്ചിട്ടില്ലെന്നും പ്രതിപക്ഷം ആരോപണം ഉയർത്തുന്നുണ്ട്. അതേ സമയം രേഖകൾ സമർപ്പിക്കാനും പ്രശ്നങ്ങൾ പരിഹരിക്കാനും ഒക്ടോബർ 28 മുതൽ 31 വരെ അദാലത്തുകൾ സംഘടിപ്പിച്ചിരുന്നതായി നഗരസഭാ അധികൃതർ വ്യക്തമാക്കി. രേഖകൾ നൽകാനുള്ള സമയം ഇന്നലെയാണ് അവസാനിച്ചത്. എന്നാൽ സമയം നീട്ടണമെന്നാവശ്യപ്പെട്ട് ലൈഫ് മിഷന് കത്ത് നൽകിയിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
Last Updated : Nov 16, 2019, 9:04 PM IST