കേരളം

kerala

ETV Bharat / state

ഐഎഎസ്‌ തലപ്പത്ത് അഴിച്ചുപണി ; ബിശ്വനാഥ് സിന്‍ഹ ആഭ്യന്തര, വിജിലന്‍സ് സെക്രട്ടറി - ഐഎഎസ്‌ തലപ്പത്ത് അഴിച്ചു പണിയുമായി സര്‍ക്കാര്‍

ബിശ്വനാഥ് സിൻഹ‍യ്ക്ക് ആഭ്യന്തരവും വിജിലൻസും, രബീന്ദ്രകുമാർ അഗർവാളിന് ധനവും മുഹമ്മദ് ഹനീഷിന് മെഡിക്കല്‍ വിദ്യാഭ്യാസത്തിന്‍റെ ചുമതലയും നല്‍കി. സംസ്ഥാന പൊലീസ് മേധാവിയായി ഷെയ്‌ഖ് ദര്‍വേഷ്‌ സാഹിബ്. തീരുമാനങ്ങള്‍ ഇന്നലെ ചേര്‍ന്ന മന്ത്രിസഭായോഗത്തില്‍.

Venu as the new Chief Secretary in Kerala  പുതിയ ചീഫ്‌ സെക്രട്ടറിയായി ഡോ വി വേണു  ഐഎഎസ്‌ തലപ്പത്ത് അഴിച്ചു പണിയുമായി സര്‍ക്കാര്‍  ബിശ്വനാഥ് സിൻഹ‍

By

Published : Jun 28, 2023, 11:01 PM IST

തിരുവനന്തപുരം : പുതിയ ചീഫ് സെക്രട്ടറിയെ തെരഞ്ഞെടുത്തതിന് പിന്നാലെ സംസ്ഥാനത്ത് ഐഎഎസ് തലപ്പത്ത് വന്‍ അഴിച്ചുപണിയുമായി സര്‍ക്കാര്‍. ആഭ്യന്തര അഡിഷണല്‍ ചീഫ് സെക്രട്ടറി ഡോ. വി വേണുവിനെ സംസ്ഥാനത്തെ പുതിയ ചീഫ് സെക്രട്ടറിയായി നിയമിക്കുന്ന സാഹചര്യത്തില്‍ ബിശ്വനാഥ് സിന്‍ഹ പുതിയ ആഭ്യന്തര, വിജിലന്‍സ് സെക്രട്ടറിയാകും. രബീന്ദ്രകുമാര്‍ അഗര്‍വാള്‍ ധന സെക്രട്ടറിയാകും. മുഹമ്മദ് ഹനീഷിന് മെഡിക്കല്‍ വിദ്യാഭ്യാസത്തിന്‍റെ അധിക ചുമതല നല്‍കി. കെ ബിജുവിന് ടൂറിസത്തിന്‍റെ അധിക ചുമതലയും എ. കൗശിക്കിന് പുതിയ ലാന്‍ഡ് റവന്യൂ കമ്മിഷണറുടെ ചുമതലയും നല്‍കി.

ഷര്‍മിള മേരി ജോസഫിന് വനിത ശിശുക്ഷേമ വകുപ്പ് സെക്രട്ടറിയുടെ അധിക ചുമതല നല്‍കി ഉത്തരവായി. കഴിഞ്ഞ മന്ത്രിസഭ യോഗത്തിലായിരുന്നു ഡോ.വി വേണുവിനെ ചീഫ് സെക്രട്ടറിയായി തെരഞ്ഞെടുത്തത്.

പുതിയ ചീഫ് സെക്രട്ടറിയായി ഡോ.വി.വേണു:ഇന്നലെ (ജൂണ്‍ 28) ചേര്‍ന്ന മന്ത്രിസഭ യോഗത്തിലാണ് ഡോ. വി.വേണുവിനെ ചീഫ് സെക്രട്ടറിയായി നിയമിക്കാന്‍ തീരുമാനമായത്. നിലവിലെ ചീഫ് സെക്രട്ടറി വിപി ജോയ് വിരമിക്കുന്ന സാഹചര്യത്തിലാണ് മന്ത്രി സഭ തീരുമാനം. 1990 ബാച്ച് എഎഎസ്‌ ഉദ്യോഗസ്ഥനാണ് വി.വേണു.

ആഭ്യന്തര, പരിസ്ഥിതി വകുപ്പുകളുടെ ചുമതല നിര്‍വഹിച്ച് വരുന്നതിനിനിടെയാണ് ചീഫ് സെക്രട്ടറിയായുള്ള നിയമനം. പാലാ സബ്‌ കലക്‌ടറായി സേനവമനുഷ്‌ഠിച്ച് തുടങ്ങിയ ഡോ വി. വേണുവിന്‍റെ പ്രവര്‍ത്തനങ്ങള്‍ വിവിധ തലങ്ങളില്‍ സ്വാധീനം ചെലുത്തിയിട്ടുണ്ട്. പ്രളയത്തിന് ശേഷം സര്‍ക്കാര്‍ സംസ്ഥാന പുനര്‍ നിര്‍മാണത്തിന്‍റെ ചുമതല നല്‍കിയ വ്യക്തിയാണ് വി.വേണു.

കണ്ണൂര്‍ വിമാനത്താവളത്തിന് ഭൂമി ഏറ്റെടുക്കുന്നതിനുള്ള സ്‌പെഷ്യല്‍ ഓഫിസറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇദ്ദേഹം മുന്‍കൈയെടുത്ത് നടപ്പാക്കിയ കേരള ട്രാവല്‍ മാര്‍ട്ട്, ഉത്തരവാദിത്വ ടൂറിസം എന്നിവ ഏറെ ശ്രദ്ധയമായിരുന്നു. വിവിധ വകുപ്പുകളില്‍ വി.വേണു സെക്രട്ടറിയായി പ്രവര്‍ത്തിച്ചുണ്ട്.

പൊലീസ് മേധാവിയായി ഡോ. ഷെയ്‌ഖ് ദര്‍വേഷ്‌ സാഹിബ്: സംസ്ഥാനത്ത് ഐഎഎസിനൊപ്പം എപിഎസിലും അഴിച്ച് പണിയുമായി സര്‍ക്കാര്‍. സംസ്ഥാന പൊലീസ് മേധാവിയായി ഡോ. ഷെയ്‌ഖ് ദര്‍വേഷ്‌ സാഹിബിനെ തെരഞ്ഞെടുത്ത് മന്ത്രിസഭായോഗം. ഇന്നലെ (ജൂണ്‍ 27) ചേര്‍ന്ന യോഗത്തിലാണ് ഇക്കാര്യത്തിലും തീരുമാനമായത്. ഡിജിപി അനില്‍കാന്ത് വിരമിക്കുന്ന സാഹചര്യത്തിലാണ് ഷെയ്‌ഖ് ദര്‍വേഷ്‌ സാഹിബിന്‍റെ നിയമനം.

also read:Cabinet Meeting | സ്‌കൂളുകളില്‍ 6043 അധിക തസ്‌തികകള്‍ ; അംഗീകാരം നല്‍കി മന്ത്രിസഭായോഗം

1990 ബാച്ചിലെ ഐപിഎസ് ഉദ്യോഗസ്ഥനായ ഷെയ്‌ഖ് ദര്‍വേഷ്‌ സാഹിബ് ആന്ധ്രപ്രദേശ് സ്വദേശിയാണ്. ക്രൈംബ്രാഞ്ച് മോധാവിയായും അഗ്നി രക്ഷാ സേന ഡയറക്‌ടറായും ഇദ്ദേഹം സേവനമനുഷ്‌ഠിച്ചിട്ടുണ്ട്. ഏതാനും ആഴ്‌ചകള്‍ക്ക് മുമ്പാണ് ഷെയ്‌ഖ് ദര്‍വേഷ്‌ സാഹിബ് അഗ്നി രക്ഷാ സേന ഡയറക്‌ടറായി നിയമിതനായത്. വയനാട്, കണ്ണൂര്‍ കാസര്‍കോട്, പാലക്കാട് ജില്ലകളിലും ഇദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.

2016ല്‍ വിശിഷ്‌ട സേവനത്തിന് രാഷ്‌ട്രപതിയുടെ പൊലീസ് മെഡലും 2007 സ്‌തുത്യര്‍ഹ സേവനത്തിനുള്ള ഇന്ത്യന്‍ പൊലീസ് മെഡലും സ്വന്തമാക്കിയ ഷെയ്‌ഖ് ദര്‍വേഷ്‌ സംസ്ഥാന പൊലീസ് ഉദ്യോഗസ്ഥര്‍ക്കിടയിലെ ഏറ്റവും സൗമ്യ സ്വഭാവമുള്ളയാളാണ്. അതി ഉത്‌കൃഷ്‌ടസേവ പഥക്, യുണൈറ്റഡ് നേഷന്‍സ് പീസ് കീപ്പിങ് മെഡല്‍ എന്നിവയും ഇദ്ദേഹം കരസ്ഥമാക്കിയിട്ടുണ്ട്.

ABOUT THE AUTHOR

...view details