കേരളം

kerala

ETV Bharat / state

സംസ്ഥാനത്ത് രണ്ടിടത്ത് പക്ഷിപ്പനി സ്ഥിരീകരിച്ചു - കോട്ടയത്ത് പക്ഷിപ്പനി

ആലപ്പുഴയിലും കോട്ടയത്തുമാണ് പക്ഷിപ്പനി റിപ്പോർട്ട് ചെയ്‌തത്

bird flu in kerala  keral reports bird flu  kottayam bird flu  kuttanad bird flu  കേരളത്തിൽ രണ്ടിടത്ത് പക്ഷിപ്പനി  പക്ഷിപ്പനി  കേരളത്തിൽ പക്ഷിപ്പനി  കോട്ടയത്ത് പക്ഷിപ്പനി  കുട്ടനാട്ടിൽ പക്ഷിപ്പനി
സംസ്ഥാനത്ത് രണ്ടിടത്ത് പക്ഷിപ്പനി സ്ഥിരീകരിച്ചു

By

Published : Jan 4, 2021, 1:49 PM IST

Updated : Jan 4, 2021, 2:47 PM IST

തിരുവനന്തപുരം: കേരളത്തിൽ രണ്ടിടത്ത് പക്ഷിപ്പനി സ്ഥിരീകരിച്ചു. ആലപ്പുഴയിലെ നെടുമുടി, തകഴി, പളളിപ്പാട്, കരുവാറ്റ എന്നിവിടങ്ങളിലും കോട്ടയത്തെ നീണ്ടൂരുമാണ് രോഗം സ്ഥിരീകരിച്ചത്. ഭോപ്പാലിലെ ലാബിൽ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. രോഗ വ്യാപനം തടയാൻ നടപടിയെടുത്തുവെന്ന് മൃഗസംരക്ഷണ വകുപ്പ് മന്ത്രി കെ രാജു പറഞ്ഞു.

മന്ത്രി കെ രാജു

H5N8 വിഭാഗത്തിൽപ്പെട്ട വൈറസാണ് സ്ഥിരീകരിച്ചത്. ഇവ മനുഷ്യരിലേക്ക് ഇതുവരെ പകർന്നിട്ടില്ല. എന്നാൽ പകരില്ലെന്ന് പറയാൻ കഴിയില്ലെന്നും മന്ത്രി പറഞ്ഞു. രോഗം സ്ഥിരീകരിച്ച ഒരു കിലോമീറ്റർ ചുറ്റളവിലുള്ള മുഴുവൻ പക്ഷികളെയും നശിപ്പിക്കും. ഇതിനായി ദ്രുത കർമ്മ സേനയെ നിയോഗിച്ചു. 48,000 ത്തോളം പക്ഷികളെ കൊല്ലേണ്ടി വരുമെന്നാണ് കരുതുന്നത്. കർഷകർക്കും പക്ഷികളുടെ ഉടമകൾക്കും സർക്കാർ അർഹമായ നഷ്ട പരിഹാരം നൽകുമെന്നും മന്ത്രി പറഞ്ഞു.

Last Updated : Jan 4, 2021, 2:47 PM IST

ABOUT THE AUTHOR

...view details