കേരളം

kerala

ETV Bharat / state

മലപ്പുറത്ത് പക്ഷിപ്പനി സ്ഥിരീകരിച്ചതായി മന്ത്രി കെ രാജു - മലപ്പുറത്ത് പക്ഷിപ്പനി

പരപ്പനങ്ങാടിയിൽ പക്ഷിപ്പനി സ്ഥിരീകരിച്ചതായി മന്ത്രി നിയമസഭയിൽ പറഞ്ഞു. പരപ്പനങ്ങാടിയിൽ നിന്നെടുത്ത രണ്ട് സാമ്പിളുകൾ പരിശോധന നടത്തി. ഇതിൽ നിന്നാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്.

K Raju  K Raju  Malappuram  Bird flu at malappuram  പക്ഷിപ്പനി  മലപ്പുറത്ത് പക്ഷിപ്പനി  മന്ത്രി കെ രാജു
മലപ്പുറത്ത് പക്ഷിപ്പനി സ്ഥിരീകരിച്ചതായി മന്ത്രി കെ രാജു

By

Published : Mar 12, 2020, 11:15 AM IST

തിരുവനന്തപുരം: മലപ്പുറം ജില്ലയിലും പക്ഷിപ്പനി സ്ഥിരീകരിച്ചതായി മന്ത്രി കെ രാജു. പരപ്പനങ്ങാടിയിൽ പക്ഷിപ്പനി സ്ഥിരീകരിച്ചതായി മന്ത്രി നിയമസഭയിൽ പറഞ്ഞു. പരപ്പനങ്ങാടിയിൽ നിന്നെടുത്ത രണ്ട് സാമ്പിളുകൾ പരിശോധന നടത്തി. ഇതിൽ നിന്നാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. പനി തടയുന്നതിനാവശ്യമായ മുൻകരുതലുകൾ എടുത്തതായും, പ്രതിരോധ പ്രവർത്തനങ്ങൾക്കുള്ള നിർദേശം നൽകിയതായും മന്ത്രി സഭയെ അറിയിച്ചു. കാര്യങ്ങൾ വിലയിരുത്താൻ വെള്ളിയാഴ്ച മന്ത്രി കെ രാജു മലപ്പുറവും കോഴിക്കോടും സന്ദർശിക്കും. നേരത്തെ കോഴിക്കോട് രണ്ടിടത്ത് പക്ഷിപ്പനി സ്ഥിരീകരിച്ചിരുന്നു. ഗീതാ ഗോപിയുടെ ചോദ്യത്തിനാണ് മന്ത്രി നിയമസഭയിൽ മറുപടി നൽകിയത്.

മലപ്പുറത്ത് പക്ഷിപ്പനി സ്ഥിരീകരിച്ചതായി മന്ത്രി കെ രാജു

ABOUT THE AUTHOR

...view details