കേരളം

kerala

ETV Bharat / state

സർക്കാർ ഓഫിസുകളിൽ ജനുവരി 1 മുതല്‍ ബയോമെട്രിക് പഞ്ചിങ് നിർബന്ധം; അന്ത്യശാസനവുമായി ചീഫ് സെക്രട്ടറി - goverment offices

കലക്ട്രേറ്റുകള്‍, ഡയറക്ട്രേറ്റുകള്‍, വകുപ്പ് മേധവികളുടെ ഓഫിസ് എന്നിവിടങ്ങളിലാണ് ജനുവരി ഒന്ന് മുതല്‍ പഞ്ചിങ് നിര്‍ബന്ധമാക്കിയിരിക്കുന്നത്.

സർക്കാർ ഓഫിസുകളിൽ പഞ്ചിങ്  ചീഫ് സെക്രട്ടറി  biometric punching in goverment offices  വി പി ജോയ്  പഞ്ചിങ്  ബയോമെട്രിക് പഞ്ചിങ്  ജനുവരി 1 മുതല്‍ ബയോമെട്രിക് പഞ്ചിങ് നിർബന്ധം  goverment office  goverment offices  kerala
സർക്കാർ ഓഫിസുകളിൽ ജനുവരി 1 മുതല്‍ ബയോമെട്രിക് പഞ്ചിങ് നിർബന്ധം

By

Published : Dec 16, 2022, 3:26 PM IST

തിരുവനന്തപുരം:സെക്രട്ടേറിയറ്റിലും കലക്ട്രേറ്റുകളിലും പല തവണ നടപ്പാക്കാന്‍ തീരുമാനിക്കുകയും നടപ്പാക്കി പരാജയപ്പെടുകയും ചെയ്‌ത ബയോമെട്രിക് പഞ്ചിങ് സംവിധാനം 2023 ജനുവരി ഒന്ന് മുതല്‍ കര്‍ശനമായി നടപ്പാക്കാന്‍ ചീഫ് സെക്രട്ടറി വി.പി ജോയി ഉത്തരവിട്ടു. കലക്ട്രേറ്റുകള്‍, ഡയറക്ട്രേറ്റുകള്‍, വകുപ്പ് മേധവികളുടെ ഓഫിസ് എന്നിവിടങ്ങളിലാണ് ജനുവരി ഒന്ന് മുതല്‍ പഞ്ചിങ് നിര്‍ബന്ധമാക്കിയിരിക്കുന്നത്.

മറ്റ് എല്ലാ സര്‍ക്കാര്‍ ഓഫിസുകളിലും 2023 മാര്‍ച്ച് 31 ന് മുന്‍പ് പഞ്ചിങ് നടപ്പാക്കണമെന്ന് ഉത്തരവില്‍ നിര്‍ദേശിക്കുന്നു. സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും അര്‍ധ സര്‍ക്കാര്‍, സ്വയംഭരണ, ഗ്രാന്‍സ് ഇന്‍ എയിഡ് സ്ഥാപനങ്ങളിലും സ്‌പാര്‍ക്ക് ബന്ധിത ബയോമെട്രിക് സംവിധാനം ഏര്‍പ്പെടുത്തണമെന്ന് 2018 മുതൽ നിർദേശമുണ്ടായിരുന്നു.

എന്നാൽ നിര്‍ദേശത്തിന് വേണ്ടത്ര പുരോഗതി ലഭിക്കാത്ത സാഹചര്യത്തിലാണ് നിര്‍ബന്ധമായി പഞ്ചിങ് നടപ്പാക്കണമെന്നാവശ്യപ്പെടുന്നതെന്ന് ഉത്തരവില്‍ ചീഫ് സെക്രട്ടറി വ്യക്തമാക്കിയിട്ടുണ്ട്. വകുപ്പ് സെക്രട്ടറിമാരുമായുള്ള പ്രതിമാസ അവലോകന യോഗത്തില്‍ ഇനി മുതല്‍ പഞ്ചിങിന്‍റെ പുരോഗതി ചീഫ് സെക്രട്ടറി വിലയിരുത്തുമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നുണ്ട്.

ABOUT THE AUTHOR

...view details