തിരുവനന്തപുരം:എകെജി സെന്‍ററിന്‍റേയും സംസ്ഥാന ഭരണത്തിന്‍റെയും മറപിടിച്ചാണ് ബിനീഷ് കോടിയേരിയുടെ എല്ലാ നിയമവിരുദ്ധ പ്രവർത്തനങ്ങളും നടക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. മയക്കുമരുന്ന് കേസിൽ ബിനീഷ് കോടിയേരിയെ ചോദ്യം ചെയ്ത സംഭവത്തിൽ ജനങ്ങളോട് നിലപാട് വ്യക്തമാക്കാനുള്ള സത്യസന്ധത സിപിഎം കാണിക്കണം. ബിനീഷിനെതിരെ നിരവധി ആരോപണങ്ങൾ നേരത്തെയും ഉയർന്നിട്ടുണ്ട്. എന്നാൽ, എൽഡിഎഫും യുഡിഎഫും ഇക്കാര്യങ്ങൾ അന്വേഷിക്കാതെ വിട്ടുകളയുകയാണ് ചെയ്തത്.
ബിനീഷ് കോടിയേരിയുടെ പ്രവർത്തനങ്ങൾ എകെജി സെന്‍ററിന്‍റെ മറപിടിച്ചെന്ന് കെ.സുരേന്ദ്രൻ - kerala cpm
ബിനീഷിനെതിരെ നിരവധി ആരോപണങ്ങൾ നേരത്തെയും ഉയർന്നു വന്നിട്ടുണ്ടെന്നും എൽഡിഎഫും യുഡിഎഫും ഇക്കാര്യങ്ങൾ അന്വേഷിക്കാതെ വിട്ടുകളയുകയാണ് ചെയ്‌തതെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ ആരോപിച്ചു.
കെ.സുരേന്ദ്രൻ
കേന്ദ്ര ഏജൻസി അന്വേഷിക്കുന്നതിനാലാണ് ഇപ്പോൾ വിവരങ്ങൾ പുറത്തുവരുന്നത്. അൽപമെങ്കിലും ധാർമികതയുണ്ടെങ്കിൽ കോടിയേരി ബാലകൃഷ്ണൻ സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനം രാജിവയ്ക്കണമെന്നും കെ.സുരേന്ദ്രൻ ആവശ്യപ്പെട്ടു.