കേരളം

kerala

ETV Bharat / state

ഇ.ഡിക്കെതിരെ ബിനീഷ് കോടിയേരിയുടെ ഭാര്യ പിതാവിന്‍റെ പരാതി - ഇ.ഡി.ഉദ്യോഗസ്ഥര്‍

ഇ.ഡി ഡയറക്ടര്‍ സൂര്യകുമാര്‍ മിശ്ര, സ്‌പെഷ്യല്‍ ഡയറക്ടര്‍ ദിവേന്ദര്‍ ഗുപ്ത എന്നിവര്‍ക്ക് ബിനീഷിന്‍റെ ഭാര്യ റെനീറ്റയുടെ പിതാവ് പ്രദീപാണ് പരാതി നല്‍കിയത്.

Bineesh Kodiyeri  complaint against ED officials  ഇഡി ഉദ്യോഗസ്ഥര്‍ക്കെതിരെ പരാതി  ബിനീഷ് കോടിയേരിയുടെ ഭാര്യാ പിതാവന്‍റെ പരാതി  ഇ.ഡി.ഉദ്യോഗസ്ഥര്‍  ഇ.ഡി ഡയറക്ടര്‍ സൂര്യകുമാര്‍ മിശ്ര
ഉദ്യോഗസ്ഥര്‍ക്കെതിരെ ബിനീഷ് കോടിയേരിയുടെ ഭാര്യാ പിതാവന്‍റെ പരാതി

By

Published : Nov 5, 2020, 4:14 PM IST

Updated : Nov 5, 2020, 7:03 PM IST

തിരുവനന്തപുരം:മകളെ ശാരീരികമായും മാനസികമായും ഇ.ഡി.ഉദ്യോഗസ്ഥര്‍ ഉപദ്രവിച്ചുവെന്ന് കാണിച്ച് എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്ടര്‍ക്ക് ബിനീഷ് കോടിയേരിയുടെ ഭാര്യ പിതാവ് പരാതി നല്‍കി. ഇ.ഡി ഡയറക്ടര്‍ സൂര്യകുമാര്‍ മിശ്ര, സ്‌പെഷ്യല്‍ ഡയറക്ടര്‍ ദിവേന്ദര്‍ ഗുപ്ത എന്നിവര്‍ക്ക് ബിനീഷിന്‍റെ ഭാര്യ റെനീറ്റയുടെ പിതാവ് പ്രദീപാണ് പരാതി നല്‍കിയത്. ഇ.ഡി അധികൃതര്‍ ആവശ്യപ്പെട്ടതനുസരിച്ചാണ് ഇന്നലെ രാവിലെ 10 മണിയോടെ താനും ഭാര്യയും മകളും രണ്ടര വയസുള്ള കൊച്ചുമകളും ബിനീഷിന്‍റെ വീട്ടിലെത്തിയത്. മകളെ മുറിക്കുള്ളിലേയ്ക്ക് കയറാന്‍ അനുവദിച്ചെങ്കിലും തന്നെയും ഭാര്യയെയും അതിനനുവദിച്ചില്ല.

അഞ്ചുമണിയോടെ എഴുതി തയ്യാറാക്കിയ ചില കടലാസുകളുമായി ഇ.ഡി ഉദ്യോഗസ്ഥര്‍ മുകളില്‍ നിന്ന് താഴേക്കു വന്ന് മകളോട് ഒപ്പിടാന്‍ ആവശ്യപ്പെട്ടു. ഏതോ ഒരപരിചിതന്‍റെ ബാങ്ക് കാര്‍ഡ് ലഭിച്ചുവെന്നായിരുന്നു പേപ്പറില്‍ അവര്‍ എഴുതിയിരുന്നത്. എന്നാല്‍ ഇത് തെറ്റാണെന്നും തന്‍റെ വീട്ടില്‍ അത്തരമൊരു കാര്‍ഡില്ലെന്നും ചൂണ്ടിക്കാട്ടി മകള്‍ ഒപ്പിടാന്‍ വിസമ്മതിച്ചു. പ്രകോപിതരായ ഉദ്യോഗസ്ഥര്‍ മകളെ ഭീഷണിപ്പെടുത്തുകയും ഇതിന്‍റെ പ്രത്യാഘാതം ഭയാനകമായിരിക്കുമെന്ന് പറയുകയും ചെയ്തു.

പിന്നീട് മൊഴിയില്‍ മാറ്റം വരുത്തിയെങ്കിലും തെറ്റായ പരാമര്‍ശം നീക്കം ചെയ്യാന്‍ തയ്യാറായില്ല. ബാങ്ക് കാര്‍ഡ് ഇ.ഡി ഉദ്യോഗസ്ഥര്‍ മനഃപൂര്‍വം അവിടെ എത്തിച്ചതാണെന്ന് സംശയിക്കുന്നു. തെറ്റായ മൊഴിയില്‍ ഒപ്പിടില്ലെന്ന ഉറച്ച നിലപാടുകാരണം മകളെ മാനസികമായും ശാരീരികമായും ഉപദ്രവിച്ച ഇ.ഡി ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്നാണ് രേഖാമൂലം നല്‍കിയ പരാതിയില്‍ ബിനീഷിന്‍റെ ഭാര്യ പിതാവിന്‍റെ ആവശ്യം.

Last Updated : Nov 5, 2020, 7:03 PM IST

ABOUT THE AUTHOR

...view details