തിരുവനന്തപുരം:അന്തരിച്ച സിപിഎം മുന്‍ സംസ്ഥാന സെക്രട്ടറിയും മുന്‍ ആഭ്യന്തര മന്ത്രിയുമായ കോടിയേരി ബാലകൃഷ്‌ണന്‍റെ മകന്‍ ബിനീഷ് കോടിയേരി കേരള ക്രിക്കറ്റ് അസോസിയേഷന്‍ (കെസിഎ) നേതൃത്വത്തിലേക്ക്. ബിനീഷിനെ കെസിഎയുടെ ജോയിന്‍റ് സെക്രട്ടറിയായി തെരഞ്ഞെടുത്തു. ബിസിസിഐ മുന്‍ ജോയിന്‍റ് സെക്രട്ടറിയായിരുന്ന ജയേഷ് ജോര്‍ജാണ് പുതിയ പ്രസിഡന്‍റ്.
കെസിഎ ജോയിന്‍റ് സെക്രട്ടറിയായി ബിനീഷ് കോടിയേരി; ജയേഷ് ജോര്‍ജ് പ്രസിഡന്‍റ് - കേരള ക്രിക്കറ്റ് അസോസിയേഷൻ
ബിസിസിഐ മുന്‍ ജോയിന്‍റ് സെക്രട്ടറി ജയേഷ് ജോര്‍ജിനെ കെസിഎയുടെ പ്രസിഡന്‍റായി തെരഞ്ഞെടുത്തു
ബിനീഷ് കോടിയേരി കെസിഎ നേതൃത്തിലേക്ക്; നിയമനം ജോയിന്‍റ് സെക്രട്ടറി പദവിയിലേക്ക്
സെക്രട്ടറിയായി വിനോദ് എസ് കുമാറിനെ തെരഞ്ഞെടുത്തു. കെഎം അബ്‌ദുള്‍ റഹ്മാന്‍ ട്രഷററായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. മറ്റ് ഭാരവാഹികള്‍: ചന്ദ്രശേഖര്‍ (വൈസ് പ്രസിഡന്‍റ്), കെ സതീശന്‍ (ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് പ്രതിനിധി).
Last Updated : Nov 15, 2022, 7:30 PM IST