തിരുവനന്തപുരം : ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ 14 സർവകലാശാലകളുടെയും ചാൻസലർ സ്ഥാനത്തുനിന്ന് നീക്കാനുള്ള ബിൽ ഇന്ന് നിയമസഭയിൽ അവതരിപ്പിക്കും. ഭരണഘടന പദവിയുള്ള ഗവർണർക്ക് കൂടുതൽ ചുമതല വഹിക്കുന്നതിലെ ബുദ്ധിമുട്ട് ഒഴിവാക്കാനാണ് മാറ്റമെന്നാണ് ബില്ലിലെ വിശദീകരണം. ഇംഗ്ലീഷിലും മലയാളത്തിലുമായി രണ്ട് ബില്ലുകളാണ് സഭയിൽ അവതരിപ്പിക്കുന്നത്.
ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്തുനിന്ന് നീക്കാനുള്ള ബില്‍ ഇന്ന് നിയമസഭയില്‍ ; പ്രതിപക്ഷം എതിര്‍ത്തേക്കും - സബ്‌ജക്‌ട് കമ്മിറ്റി
ഭരണഘടന പദവിയുള്ള ഗവർണർക്ക് കൂടുതൽ ചുമതല വഹിക്കുന്നതിലെ ബുദ്ധിമുട്ട് ഒഴിവാക്കാനാണ് ചാന്‍സലര്‍ സ്ഥാനത്തുനിന്ന് നീക്കുന്നത് എന്നാണ് ബില്ലിലെ വിശദീകരണം. ഗവർണർക്ക് പകരം വിദ്യാഭ്യാസ വിദഗ്‌ധനെ ചാൻസലർ സ്ഥാനത്ത് നിയമിക്കാനാണ് ബില്ലിലെ വ്യവസ്ഥ
ബില്‍ ഇന്ന് നിയമസഭയില്‍
അതേസമയം ബില്ലിനെ പ്രതിപക്ഷം ശക്തമായി എതിർക്കാനാണ് സാധ്യത. ഇംഗ്ലീഷ് പരിഭാഷയിലുള്ള ബിൽ അവതരണത്തിന് ഗവർണർ മുൻകൂർ അനുമതി നൽകിയിരുന്നു. ഗവർണർക്ക് പകരം വിദ്യാഭ്യാസ വിദഗ്‌ധനെ ചാൻസലർ സ്ഥാനത്ത് നിയമിക്കാനാണ് ബില്ലിലെ വ്യവസ്ഥ. ചർച്ചയ്ക്ക് ശേഷം സബ്‌ജക്‌ട് കമ്മിറ്റിക്ക് വിടുന്ന ബിൽ 13 ന് പാസാക്കാനാണ് സർക്കാർ നീക്കം.