തിരുവനന്തപുരം: ജില്ലയിലും തമിഴ്നാട്ടിലുമായി നിരവധി ബൈക്കുകള്‍ മോഷ്ടിച്ച സംഘത്തെ കോവളം പൊലീസ് പിടികൂടി. കോട്ടുകാൽപുന്നക്കുളം മേക്കതിൽമേലെ പുത്തൻവീട്ടിൽ മണികണ്ഠൻ എന്ന വിഷ്ണു (18), വെങ്ങാനൂർ പനയംകുന്ന് ആനന്ദ് നിവാസിൽ ആദിത്യൻ (18), കോട്ടുകാൽ പുത്തളം കഴിവിളക്കോണം കോളനിയിൽ കണ്ണൻ എന്ന സൂരജ് (21) എന്നിവരെയാണ് കോവളം പൊലീസ് അറസ്റ്റു ചെയ്തത്. കോവളം വാഴമുട്ടത്തെ ഫ്രൂട്ട്സ് കടയിൽ നടന്ന മോഷണത്തെ സംബന്ധിച്ചുള്ള അന്വേഷണത്തിലാണ് പ്രതികൾ കുടുങ്ങിയത്.
തിരുവനന്തപുരത്ത് ബൈക്ക് മോഷണ സംഘം പിടിയില്‍ - തിരുവനന്തപുരത്ത് ബൈക്ക് മോഷണ സംഘം പിടിയില്‍
തിരുവനന്തപുരത്തും തമിഴ്നാട്ടിലുമായി സംഘം നിരവധി ബൈക്കുകളാണ് മോഷ്ടിച്ചത്.
ALSO READ:ചെന്നൈയിലെ മൃഗശാലയിൽ കൊവിഡ് ബാധിച്ച് സിംഹം ചത്തു
നേരത്തേ, മോഷ്ടിച്ചെടുക്കുന്ന വാഹനങ്ങളിൽ കറങ്ങിയാണ് മറ്റു മോഷണങ്ങൾ നടത്തുന്നത്. ഇവരിൽ നിന്ന് മോഷണ ബൈക്കുകളും കണ്ടെടുത്തു. മറ്റൊരു മോഷണ പദ്ധതിയുമായി കറങ്ങി നടന്ന പ്രതികളെ പൊലീസ് നൈറ്റ് പട്രോളിംങ്ങിനിടയിൽ പിടികൂടുകയായിരുന്നു. പ്രതികൾക്കെതിരെ വട്ടിയൂർക്കാവ്, തിരുവല്ലം, വലിയതുറ, വഞ്ചിയൂർ, നേമം, പാറശാല, പൂവാർ, കളിയിക്കാവിള, തമിഴ്നാട്ടിലെ ഊരമ്പു മാർത്താണ്ഡം എന്നീ സ്റ്റേഷനുകളിൽ കേസുകൾ ഉള്ളതായും പൊലീസ് പറഞ്ഞു. ഇത് സംബന്ധിച്ച് പ്രതികളെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ അന്വേഷണം നടത്തും. പ്രതികളെ നെയ്യാറ്റിൻകര കോടതിയിൽ ഹാജരാക്കും.