തിരുവനന്തപുരം : കെഎസ്ആർടിസി ബസിൻ്റെ യാത്ര തടസപ്പെടുത്തി ബൈക്കിൽ യുവാവിൻ്റെ അഭ്യാസപ്രകടനം. കണിയാപുരം ഡിപ്പോയിലെ വെട്ടുകാട് - ശംഖുമുഖം റൂട്ടിൽ ഓടുന്ന ബസിന് മുന്നിലാണ് KL 01 CV 1554 നമ്പർ ബൈക്കിലെത്തിയ യുവാവ് ബസിനെ കടന്നുപോകാൻ അനുവദിക്കാതെ അഭ്യാസപ്രകടനം നടത്തിയത്. സംഭവത്തിൽ മാനേജ്മെന്‍റിന് പരാതി നൽകിയതായി കണ്ടക്‌ടർ സഫീർ ഇടിവി ഭാരതിനോട് പറഞ്ഞു.
VIDEO | സൈഡ് കൊടുത്തില്ല ; കെഎസ്ആർടിസി ബസിന് മുന്നിൽ ബൈക്കിൽ യുവാവിൻ്റെ അഭ്യാസം - വെട്ടുകാട്
ബസ് സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ചാണ് വെട്ടുകാട് - ശംഖുമുഖം റൂട്ടിൽ ഓടുന്ന കെഎസ്ആർടിസി ബസിന് മുന്നിൽ യുവാവ് അഭ്യാസപ്രകടനം നടത്തിയത്
ബൈക്കിൽ യുവാവിൻ്റെ അഭ്യാസം
ബസ് സൈഡ് കൊടുത്തില്ലെന്നാരോപിച്ചായിരുന്നു യുവാവിൻ്റെ അഭ്യാസപ്രകടനം. വെട്ടുകാട് മുതൽ ശംഖുമുഖം വരെ ഇയാൾ ബസിനെ കടന്നുപോകാൻ അനുവദിച്ചില്ല. ബസിന് തൊട്ടുമുന്നിലായി വേഗത വളരെ കുറച്ചായിരുന്നു യുവാവിൻ്റെ അഭ്യാസപ്രകടനം. സംഭവത്തിൻ്റെ ദൃശ്യങ്ങൾ യാത്രക്കാർ മൊബൈലിൽ പകർത്തുന്നത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് യുവാവ് പിന്തിരിഞ്ഞത്. സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.