തിരുവനന്തപുരം: കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങൾക്കെതിരെ ബോധവത്കരണവുമായി കേരളത്തില്‍ നിന്നും കശ്‌മീരിലേക്ക് ബൈക്ക് റാലിയുമായി ഒരു കൂട്ടം യുവാക്കള്‍. സംസ്ഥാന ബാലവകാശ കമ്മീഷന്‍റെ സഹകരണത്തോടെ ബൈക്ക് റൈഡേഴ്‌സിന്‍റെ കൂട്ടായ്‌യായ ഡ്രീം റൈഡേഴ്‌സ് കേരള ക്ലബ്ബാണ് യാത്ര നടത്തുന്നത്.
കുട്ടികള്‍ക്കെതിരായ അതിക്രമം; ബോധവത്കരണ ബൈക്ക് റാലി കശ്മീരിലേക്ക് - മുഖ്യമന്ത്രി പിണറായി വിജയന്‍
നാല്‍പ്പത് ബൈക്കുകളാണ് റാലിയില്‍ പങ്കെടുക്കുന്നത്. 15 സംസ്ഥാനങ്ങളിലൂടെ കടന്നു പോകുന്ന യാത്രയില്‍ കുട്ടികള്‍ക്കെതിരായ ആക്രമണങ്ങള്‍ക്കെതിരെയുള്ള വിവിധ ബോധവല്‍ക്കരണ പരിപാടികളും സംഘടിപ്പിക്കും
കുട്ടികള്‍ക്കെതിരെയുള്ള ആക്രമണങ്ങള്‍ തടയാന്‍ കശ്‌മീരിലേക്കൊരു ബൈക്ക്റാലി
വെള്ളിയാഴ്‌ച കണ്ണൂരില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഫ്‌ളാഗ് ഓഫ് ചെയ്‌ത യാത്ര കന്യാകുമാരി വഴി സെപ്‌തംബര്‍ 28 ന് കശ്‌മീരിലെത്തും. തുടര്‍ന്ന് അവിടെ നിന്ന് തിരിച്ചെത്തുന്ന റാലി തിരൂരില്‍ സമാപിക്കും. നാല്‍പ്പത് ബൈക്കുകളാണ് റാലിയില്‍ പങ്കെടുക്കുന്നത്. 15 സംസ്ഥാനങ്ങളിലൂടെ കടന്നു പോകുന്ന യാത്രയില്‍ കുട്ടികള്‍ക്കെതിരായ ആക്രമണങ്ങള്‍ക്കെതിരെയുള്ള വിവിധ ബോധവല്‍ക്കരണ പരിപാടികളും സംഘടിപ്പിക്കും.
Last Updated : Sep 15, 2019, 10:29 PM IST