ബൈക്ക് സൈക്കിളിലിടിച്ച് ഒരാൾ മരിച്ചു - ഒരാൾ മരിച്ചു
അമിതവേഗത്തിലെത്തിയ ബൈക്ക് സൈക്കിളിനെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.
തിരുവനന്തപുരം: നെയ്യാറ്റിൻകര മണ്ണടികോണത്ത് ബൈക്ക് സൈക്കിളിലിടിച്ച് ഒരാൾ മരിച്ചു. പത്രവിതരണക്കാരൻ മണക്കുളം സ്വദേശി മോഹനൻ നായർ (64) ആണ് മരിച്ചത്. വിതുര സ്വദേശികൾ സഞ്ചരിച്ചിരുന്ന ബൈക്ക് അമിതവേഗത്തിൽ എത്തി സൈക്കിളിനെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ മോഹൻനായരെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബൈക്ക് യാത്രികരായ അക്ബർ, കൃഷ്ണചന്ദ്രൻ എന്നിവരെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ മാറനല്ലൂർ പൊലീസ് കേസെടുത്തു.