തിരുവനന്തപുരം : നെയ്യാറ്റിൻകര നരുവാമൂട് പാരികുഴിയിൽ ബൈക്ക് ഡിവൈഡറിൽ ഇടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. ബൈക്ക് യാത്രികനായ സജാദ് ആണ് മരിച്ചത്. ബൈക്കിൽ ഒപ്പമുണ്ടായിരുന്ന അമലിനെ പരിക്കുകളോടെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തിരുവനന്തപുരത്ത് ബൈക്ക് അപകടത്തിൽ ഒരാൾ മരിച്ചു, ഒരാൾക്ക് പരിക്ക് ; സംഘത്തിന്‍റെ കൈയിൽ 10 പവന്‍റെ മാല - തിരുവനന്തപുരത്ത് ബൈക്ക് അപകടത്തിൽ ഒരാൾ മരിച്ചു
മരണപ്പെട്ടയാളുടെയും കൂടെയുണ്ടായിരുന്നയാളുടെയും കൈയിൽ പത്തുപവനോളം തൂക്കമുള്ള സ്വർണമാലയുണ്ടായിരുന്നു
തിരുവനന്തപുരത്ത് ബൈക്ക് അപകടത്തിൽ ഒരാൾ മരിച്ചു, ഒരാൾക്ക് പരിക്ക്; സംഘത്തിന്‍റെ കൈയിൽ 10 പവന്‍റെ മാല
സജാദിൻ്റെയും സംഘത്തിൻ്റെയും കൈയിൽ പത്ത് പവനോളം തൂക്കമുള്ള സ്വർണ മാലയുണ്ടായിരുന്നു. മാല മോഷണ മുതൽ ആണെന്നാണ് പൊലീസ് കരുതുന്നത്. തക്കല ഭാഗത്തുനിന്ന് ബൈക്കിൽ കടക്കവെയാണ് ഡിവൈഡറിൽ ഇടിച്ച് അപകടം സംഭവിച്ചത്. അതേസമയം തക്കല പൊലീസ് മെഡിക്കൽ കോളജിലേക്ക് തിരിച്ചിട്ടുണ്ട്.