കേരളം

kerala

ETV Bharat / state

ട്രഷറി തട്ടിപ്പ്; ഒന്നുമറിയില്ലെന്ന് ബിജുലാലിൻ്റെ ഭാര്യ സിമി - ട്രഷറി തട്ടിപ്പ്

കേസിൽ രണ്ടാം പ്രതിയാക്കിയ പൊലീസ് നടപടി അനീതിയാണ്. അന്വേഷണത്തിൻ്റെ ഭാഗമായി പൊലീസ് എത്തിയപ്പോഴെല്ലാം സഹകരിച്ചിട്ടുണ്ട്.

treasury fraud case  bijulal wife simi  ട്രഷറി തട്ടിപ്പ്  ബിജുലാലിൻ്റെ ഭാര്യ സിമി
ട്രഷറി തട്ടിപ്പ്

By

Published : Aug 3, 2020, 5:28 PM IST

തിരുവനന്തപുരം: ട്രഷറിയിൽ നിന്ന് രണ്ട് കോടി രൂപ തട്ടിപ്പ് നടന്നത് സംബന്ധിച്ച് യാതൊരു അറിവുമില്ലെന്ന് പ്രതി ബിജുലാലിൻ്റെ ഭാര്യ സിമി. കേസിൽ രണ്ടാം പ്രതിയാണ് സിമി. കേസ് വന്ന ശേഷം വാർത്തകളിലൂടെയാണ് വിവരങ്ങൾ അറിഞ്ഞത്. ഇതേപ്പറ്റി ബിജുലാൽ ഒന്നും പറഞ്ഞിട്ടില്ല. തൻ്റെ അക്കൗണ്ടിൽ എത്ര രൂപ വന്നു എന്നതും ബാങ്കിലെ നിക്ഷേപം സംബന്ധിച്ചും അറിവില്ല. കേസിൽ രണ്ടാം പ്രതിയാക്കിയ പൊലീസ് നടപടി അനീതിയാണ്. അന്വേഷണത്തിൻ്റെ ഭാഗമായി പൊലീസ് എത്തിയപ്പോഴെല്ലാം സഹകരിച്ചിട്ടുണ്ട്. തലസ്ഥാനത്ത് നടന്ന ന്യൂസിലാൻഡ് ഏകദിനത്തിൽ സാമ്പത്തിക ബാധ്യതയൊന്നുമില്ല. എന്തിനാണ് ഇത്തരമൊരു തട്ടിപ്പ് നടത്തിയതെന്ന് അറിയില്ല. ഓൺലൈൻ ചൂതാട്ടം സംബന്ധിച്ച കാര്യങ്ങൾ ബിജുലാൽ പറഞ്ഞിട്ടുണ്ടെന്നും അഭിഭാഷകൻ പൂന്തുറ സോമൻ വഴി പുറത്തുവിട്ട ശബ്‌ദ സന്ദേശത്തിൽ സിമി വ്യക്തമാക്കി.

ബിജുലാലിൻ്റെ ഭാര്യ സിമിയുടെ വെളിപ്പെടുത്തൽ

ABOUT THE AUTHOR

...view details