തിരുവനന്തപുരം: ഹരിത സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ട മുസ്ലിം ലീഗിന്‍റെ നടപടി സ്ത്രീ വിരുദ്ധവും ജനാധിപത്യ വിരുദ്ധവുമെന്ന് ഡിവൈഎഫ്ഐ. ഈ നടപടി കേരളത്തിന് അപമാനകരമാണ്. ലീഗിന്‍റെ സ്ത്രീ വിരുദ്ധത മറനീക്കി പുറത്തുവന്നു.
അടുത്ത കാലത്തു കണ്ട ഏറ്റവും വലിയ സ്ത്രീ വിരുദ്ധ സന്ദേശമാണ് ലീഗ് നൽകിയത്. ഒരു പാർട്ടിയുടെ ആഭ്യന്തര പ്രശ്നമായല്ല ഇതിനെ കാണേണ്ടതെന്നും, മറിച്ച് ലിംഗസമത്വവുമായി ബന്ധപ്പെട്ട രാഷ്ട്രീയമാണ് ഇതിൽ ചർച്ച ചെയ്യേണ്ടതെന്നും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എഎ റഹീം പറഞ്ഞു.