കേരളം

kerala

ETV Bharat / state

തലസ്ഥാനത്ത് ജൂവലറി ഉടമയെ തടഞ്ഞ് 100 പവൻ സ്വര്‍ണം കവര്‍ന്നു - തലസ്ഥാനത്ത് വൻ കവർച്ച; കവർന്നത് 100 പവനോളം

മുളകുപൊടിയെറിഞ്ഞ ശേഷം വെട്ടിപ്പരിക്കേൽപ്പിച്ചാണ് സ്വർണം കവർച്ച

Big gold robbery in Thiruvananthapuram  തിരുവനന്തപുരത്ത് വൻ സ്വർണ കവർച്ച  തിരുവനന്തപുരം:  സ്വർണ കവർച്ച  തലസ്ഥാനത്ത് വൻ കവർച്ച; കവർന്നത് 100 പവനോളം  gold robbery
തലസ്ഥാനത്ത് വൻ കവർച്ച; കവർന്നത് 100 പവനോളം

By

Published : Apr 9, 2021, 11:09 PM IST

Updated : Apr 10, 2021, 6:31 AM IST

തിരുവനന്തപുരം: പള്ളിപ്പുറത്ത് ജൂവലറി ഉടമയുടെ കാർ തടഞ്ഞു നിർത്തി നൂറു പവനോളം സ്വർണം കവർന്നു. മുളകുപൊടിയെറിഞ്ഞ ശേഷം വെട്ടിപ്പരിക്കേൽപ്പിച്ചാണ് സ്വർണം കവർന്നത്. ഡ്രൈവറെ മർദിച്ച് വഴിയിലുപേക്ഷിച്ചു. ഇന്നലെ രാത്രി 8 മണിയോടെ ടെക്നോ സിറ്റിക്ക് സമീപം വച്ചാണ് അക്രമം നടന്നത്. സ്വർണ ഉരുപ്പടികൾ നിർമിച്ച് ജൂവലറികൾക്ക് നൽകുന്ന മഹാരാഷ്ട്ര സ്വദേശി സമ്പത്തിനെ (47) യും ഡ്രൈവർ അരുണിനെയുമാണ് അജ്ഞാത സംഘം ആക്രമിച്ചത്.

തലസ്ഥാനത്ത് വൻ കവർച്ച; കവർന്നത് 100 പവനോളം

കാറിൽ കൂടെയുണ്ടായിരുന്ന ബന്ധുവായ ലക്ഷ്മണയെ കാണാത്തായതായി പരാതിയുണ്ട്. കാർ തടഞ്ഞു നിറുത്തി വെട്ടുകത്തി വച്ച് ഗ്ലാസ് തകർത്ത് മുഖത്തേക്ക് മുളകുപൊടി എറിഞ്ഞായിരുന്നു കവർച്ച. ആറ്റിങ്ങലിലെ ഒരു ജൂവലറിയിലേക്ക് കൊടുക്കാനായി കൊണ്ടുവന്ന 788 ഗ്രം സ്വർണമാണ് കവർച്ച ചെയ്തത്. ഡ്രൈവർ അരുണിനെ കാറിൽ നിന്നിറക്കി അക്രമികൾ വന്ന കാറിൽ കയറ്റി മർദിച്ച് വാവറ അമ്പലത്തിനു സമീപം ഉപേക്ഷിച്ചു.സമ്പത്തിന് കൈയ്ക്കാണ് വെട്ടേറ്റത് മംഗലപുരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Last Updated : Apr 10, 2021, 6:31 AM IST

ABOUT THE AUTHOR

...view details