തിരുവനന്തപുരം: നഗരത്തിൽ വൻ കഞ്ചാവ് വേട്ട. ലോറിയിൽ കടത്താൻ ശ്രമിച്ച ഒന്നര കോടിയോളം വിലവരുന്ന 280 ലധികം കിലോ വരുന്ന കഞ്ചാവാണ് എക്സൈസ് പിടികൂടിയത്. ആന്ധ്രപ്രദേശിൽ നിന്നും തിരുവനന്തപുരത്ത് എത്തിക്കുന്നതിനിടയിലാണ് സംഘത്തെ എക്സൈസ് പിടികൂടിയത്.
തിരുവനന്തപുരത്ത് വൻ കഞ്ചാവ് വേട്ട ; 300 കിലോ പിടികൂടി - കഞ്ചാവ് പിടികൂടി
ഡിസ്പോസിബിൾ പ്ലേറ്റും, കപ്പും കൊണ്ടുവന്ന ലോറിയിലാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്
വൻ കഞ്ചാവ് വേട്ട; 300 കിലോ കഞ്ചാവ് പിടികൂടി
സംഭവത്തിൽ ഇടുക്കി തൊടുപുഴ സ്വദേശി ബനാഷ് (27), മലപ്പുറം അരീക്കോട് സ്വദേശി അജ്നാസ് (27) എന്നിവരെ അറസ്റ്റു ചെയ്തു. ഡിസ്പോസിബിൾ പ്ലേറ്റും, കപ്പും കൊണ്ടുവന്ന ലോറിയിലാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്.
കഴിഞ്ഞദിവസം തച്ചോട്ടുകാവിൽ നിന്നും 405 കിലോ കഞ്ചാവ് പിടിച്ച കേസിലെ പ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ലോറി തടഞ്ഞ് 280 കിലോ കഞ്ചാവ് പിടികൂടിയത്. ഇന്നലെയും ഇന്നുമായി 650 കിലോയോളം കഞ്ചാവാണ് തിരുവനന്തപുരത്തേക്ക് എത്തിച്ചിട്ടുള്ളത്.
Last Updated : May 8, 2021, 2:55 PM IST