കേരളം

kerala

ETV Bharat / state

സൈക്കിള്‍ സവാരി പ്രോത്സാഹിപ്പിച്ച് തിരുവനന്തപുരം നഗരസഭ - Bicycle Day

നഗരസഭയും നഗരത്തിലെ സൈക്കിൾ ക്ലബുകളും സംയുക്തമായി നടത്തിയ സൈക്കിൾ റാലി മേയർ വി കെ പ്രശാന്ത് ഉദ്ഘാടനം ചെയ്തു

കാർ ഫ്രീ ദിനാചരണത്തിലൂടെ സൈക്കിൾ ദിനാചരണം

By

Published : Sep 22, 2019, 5:59 PM IST

Updated : Sep 22, 2019, 8:45 PM IST

തിരുവനന്തപുരം: കാർ ഫ്രീ ദിനാചരണത്തിന്‍റെ ഭാഗമായി തിരുവനന്തപുരം മാനവീയം വീഥിയിൽ സൈക്കിള്‍ ചവിട്ടാന്‍ അവസരമൊരുക്കി നഗരസഭയും സൈക്കിള്‍ ക്ലബുകളും. സൈക്കിള്‍ ക്ലബുകള്‍ കൊണ്ടുവന്ന സൈക്കിളുകള്‍ ആര്‍ക്ക് വേണമെങ്കിലും ചവിട്ടാം.

പരിസ്ഥിതി മലിനീകരണം തടയുന്നതിനും കായിക ശേഷി വർദ്ധിപ്പിക്കുന്നതിനും സൈക്കിളിനെ നിരത്തുകളിൽ തിരിച്ചെത്തിക്കാനുള്ള ശ്രമമായിരുന്നു നഗരസഭയും സൈക്കിൾ ക്ലബുകളും സംയുക്തമായി നടപ്പിലാക്കിയത്. ഉപയോഗമില്ലാത്ത സൈക്കിളുകള്‍ ഉള്ളവര്‍ നഗരസഭക്ക് കൈമാറാം.

സൈക്കിളുകളുടെ അറ്റകുറ്റപ്പണികളും സൗജന്യമായി നടത്തി. മേയര്‍ വി കെ പ്രശാന്ത് സൈക്കിള്‍ പ്രചാരണം ഉദ്ഘാടനം ചെയ്തു.

സൈക്കിള്‍ സവാരി പ്രോത്സാഹിപ്പിച്ച് തിരുവനന്തപുരം നഗരസഭ
Last Updated : Sep 22, 2019, 8:45 PM IST

ABOUT THE AUTHOR

...view details