തിരുവനന്തപുരം:ഭീമ ജുവലറി ഉടമയുടെ വീട്ടിൽ മോഷണം നടത്തിയ പ്രതി പിടിയിൽ. ബിഹാർ സ്വദേശി മുഹമ്മദ് ഇർഫാനാണ് പിടിയിലായത്. മറ്റൊരു കേസിൽ ഗോവ പൊലീസാണ് ഇർഫാനെ അറസ്റ്റ് ചെയ്തത്. ഇയാളെ കേരളത്തിൽ എത്തിക്കാൻ തിരുവനന്തപുരം മ്യൂസിയം പൊലീസ് ശ്രമം തുടങ്ങി.
ഭീമ ജുവലറി ഉടമയുടെ വീട്ടിൽ മോഷണം: പ്രതി ഗോവയിൽ പിടിയിൽ - ബിഹാർ സ്വദേശി മുഹമ്മദ് ഇർഫാൻ
ബിഹാർ സ്വദേശി മുഹമ്മദ് ഇർഫാൻ മറ്റൊരു കേസിൽ ഗോവ പൊലീസിൻ്റെ പിടിയിലാവുകയായിരുന്നു. ഇയാളെ കേരളത്തിൽ എത്തിക്കാനുള്ള ശ്രമം ആരംഭിച്ചു.
ഭീമ ജൂവലറി ഉടമയുടെ വീട്ടിൽ മോഷണം നടത്തിയ പ്രതി ഗോവയിൽ പിടിയിൽ
വിഷു ദിനത്തിൽ പുലർച്ചെയാണ് ഭീമ ജുവല്ലറി ഉടമ ബി ഗോവിന്ദൻ്റെ കവടിയാറിലെ വീട്ടിൽ മോഷണം നടന്നത്. രണ്ടര ലക്ഷം രൂപ വില വരുന്ന ഡയമണ്ട് ആഭരണങ്ങളും 60,000 രൂപയുമാണ് മോഷണം പോയത്. വീട്ടിൽ നിന്ന് ലഭിച്ച സിസിടിവി ദൃശ്യങ്ങളിൽ നിന്ന് ഇർഫാനാണ് പ്രതിയെന്ന് തിരിച്ചറിഞ്ഞിരുന്നു. ബിഹാറിലെ റോബിൻ ഹുഡ് എന്നാണ് ഇർഫാൻ അറിയപ്പെടുന്നത്. വിവിധ സംസ്ഥാനങ്ങളിലായി നിരവധി മോഷണ കേസുകളിൽ പ്രതിയായ ഇർഫാനെ കണ്ടെത്താൻ പൊലീസ് എല്ലാ സംസ്ഥാനങ്ങളിലെയും പൊലീസിനോട് സഹായം തേടിയിരുന്നു.