തിരുവനന്തപുരം :കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ഇന്ന് (14.09.22) രാവിലെ നവായിക്കുളത്ത് നിന്ന് പര്യടനം ആരംഭിച്ചു. രാവിലെ ആറിന് ശിവഗിരി മഹാസമാധിയും മഠവും സന്ദർശിച്ച ശേഷമാണ് രാഹുൽ ഗാന്ധി യാത്ര തുടങ്ങിയത്. തിരുവനന്തപുരത്തെ യാത്ര പൂർത്തീകരിച്ച് കടമ്പാട്ടുകോണത്ത് നിന്ന് കൊല്ലം ജില്ലയില്‍ പ്രവേശിച്ചു.
ശിവഗിരി സന്ദര്‍ശിച്ച് രാഹുല്‍ ; ഭാരത് ജോഡോ യാത്ര കൊല്ലം പര്യടനത്തില്‍ - ശിവഗിരി സന്ദര്‍ശിച്ച് രാഹുല്‍
തിരുവനന്തപുരത്തെ പര്യടനം പൂർത്തീകരിച്ച് കടമ്പാട്ടുകോണത്ത് നിന്ന് കൊല്ലം ജില്ലയിലേക്ക് ഭാരത് ജോഡോ യാത്ര പ്രവേശിച്ചു
ശിവഗിരി സന്ദര്‍ശിച്ച് രാഹുല്‍ ; ഭാരത് ജോഡോ യാത്ര കൊല്ലം പര്യടനത്തില്‍
രാവിലെ 10 മണിയോടെ ചാത്തന്നൂർ എംപയർ കൺവെൻഷൻ സെന്‍ററിൽ എത്തിച്ചേർന്നു. ഇവിടത്തെ വിശ്രമത്തിന് ശേഷം രാഹുൽ ഗാന്ധി രാഹുൽ ഗാന്ധി സ്‌കൂൾ വിദ്യാർഥികളുമായി ആശയവിനിമയം നടത്തും.ശേഷം വൈകീട്ട് നാല് മണിക്ക് പുനരാരംഭിക്കുന്ന യാത്ര രാത്രി ഏഴിന് കൊല്ലം പള്ളിമുക്കിൽ സമാപിക്കും.
ഇവിടെ നടക്കുന്ന സമാപന പൊതുസമ്മേളനത്തിൽ ദേശീയ, സംസ്ഥാന നേതാക്കൾ പങ്കെടുക്കും.
Last Updated : Sep 14, 2022, 1:17 PM IST