തിരുവനന്തപുരം:ഫുട്‌ബോള്‍ കളിക്കാനെത്തിയ കുട്ടികളുമായി സംവദിച്ച് രാഹുല്‍ ഗാന്ധി. തിങ്കളാഴ്‌ച (12.09.22) തിരുവനന്തപുരം നഗരത്തിലൂടെ ഭാരത് ജോഡോ യാത്ര കടന്നുപോകുന്നതിനിടെ കുട്ടികള്‍ രാഹുലിനെ കാണാനെത്തുകയായിരുന്നു. ജഴ്‌സിയിലും ഷോര്‍ട്‌സിലുമെത്തിയ കുട്ടികളെ ചേര്‍ത്തുപിടിച്ചായിരുന്നു അദ്ദേഹത്തിന്‍റെ സൗഹൃദ സംഭാഷണം.
കുട്ടിക്കളിക്കാരെ ചേര്‍ത്തുപിടിച്ച് രാഹുല്‍; അടുത്തവട്ടം ഒന്നിച്ചു കളിക്കാമെന്ന് ഉറപ്പ് - രാഹുല്‍
തിരുവനന്തപുരം നഗരത്തിലൂടെ ഭാരത് ജോഡോ യാത്ര കടന്നുപോകവെയാണ് കുട്ടികളുമായി രാഹുലിന്‍റെ കുശലാന്വേഷണം. കോണ്‍ഗ്രസ് നേതാവിന്‍റെ ചേര്‍ത്തുപിടിക്കല്‍ ഫുട്‌ബോള്‍ താരങ്ങളായ കുട്ടികളില്‍ വലിയ ആവേശമാണുണ്ടാക്കിയത്.
കുട്ടിക്കളിക്കാരെ ചേര്‍ത്തുപിടിച്ച് രാഹുല്‍; അടുത്തവട്ടം ഒന്നിച്ചു കളിക്കാമെന്ന് ഉറപ്പ്
ഓരോരുത്തരും കളിക്കുന്ന പൊസിഷനുകളെ കുറിച്ച് ചോദിച്ച രാഹുല്‍, അടുത്ത തവണ വരുമ്പോള്‍ ഒപ്പം കളിക്കാന്‍ കൂടാമെന്ന് ഉറപ്പും നല്‍കിയ ശേഷമാണ് യാത്രയുമായി മുന്നോട്ടുപോയത്.
Last Updated : Sep 12, 2022, 4:50 PM IST