തിരുവനന്തപുരം: കന്യാകുമാരിയില്‍ നിന്ന് കശ്‌മീരിലേക്ക് രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയെ പ്രശംസിച്ച് സിപിഎം കേന്ദ്ര കമ്മിറ്റി റിപ്പോര്‍ട്ട്. കേരളത്തിലെ സിപിഎം സാമൂഹിക മാധ്യമ ഇടങ്ങളില്‍ ജാഥയ്‌ക്കെതിരെ വന്‍ പരിഹാസവും വിമര്‍ശനവും ഉയരുമ്പോഴാണ് ജാഥയെ പ്രകീര്‍ത്തിച്ച് കേന്ദ്ര കമ്മിറ്റിയുടെ റിപ്പോര്‍ട്ട് എന്നത് ശ്രദ്ധേയമാണ്. യാത്രയ്ക്ക് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മികച്ച പ്രതികരണമാണ് ലഭിച്ചതെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
'ദക്ഷിണേന്ത്യയില്‍ മികച്ച പ്രതികരണം': ഭാരത് ജോഡോ യാത്രയെ പ്രശംസിച്ച് സിപിഎം കേന്ദ്ര നേതൃത്വം - Congress
കേരളത്തില്‍ സിപിഎം സൈബറിടങ്ങളില്‍ ഭാരത് ജോഡോ യാത്രയെ പരിഹസിക്കുന്ന സാഹചര്യത്തിലാണ് സിപിഎം കേന്ദ്ര കമ്മിറ്റി ജാഥയെ പ്രകീര്‍ത്തിച്ചു കൊണ്ട് രംഗത്ത് വന്നത്. യാത്രയ്ക്ക് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മികച്ച പ്രതികരണമാണ് ലഭിച്ചതെന്നും സിപിഎം കേന്ദ്ര കമ്മിറ്റി റിപ്പോര്‍ട്ടില്‍ പറയുന്നു
ജനങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്താന്‍ യാത്രയ്ക്ക് കഴിയും. കോണ്‍ഗ്രസ് പാര്‍ട്ടിയെ ഏകീകരിക്കാനുള്ള ശ്രമമാണ് ഭാരത് ജോഡോ യാത്രയെന്നും കേന്ദ്ര കമ്മിറ്റി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കേന്ദ്രം ഭരിക്കുന്ന ബിജെപിയുടെ ഇംഗിതത്തിനനുസരിച്ച് കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗം തകര്‍ക്കുന്നതിനുള്ള ശ്രമത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നതായും റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു.
കേരള ജനത ജനാധിപത്യ പരമായ രീതിയില്‍ തന്നെ ഗവര്‍ണറുടെ ഈ ശ്രമങ്ങളെ എതിര്‍ത്തു തോല്‍പ്പിക്കും. ഗവര്‍ണറുടെ ഈ സമീപനത്തിനെതിരെ കോണ്‍ഗ്രസ് എടുത്തിരിക്കുന്നത് ഗവര്‍ണറെ സഹായിക്കുന്ന നീക്കമാണ്. എന്നാല്‍ യുഡിഎഫിലെ ഘടക കക്ഷികളായ മുസ്‌ലിം ലീഗും ആര്‍എസ്‌പിയും ഗവര്‍ണറുടെ സമീപനത്തെ എതിര്‍ത്തത് ശ്രദ്ധേയമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.