തിരുവനന്തപുരം:അക്ഷര മുത്തശ്ശി ഭാഗീരഥിയമ്മയുടെ നിര്യാണത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ അനുശോചിച്ചു. സാക്ഷരത നേടാനുള്ള നിശ്ചയ ദാര്‍ഢ്യത്തിന്‍റെ പ്രതീകമായിരുന്നു നാരീശക്തി പുരസ്‌കാര ജേതാവായ ഭാഗീരഥിയമ്മ. പഠിക്കാനാഗ്രഹിക്കുന്ന ആര്‍ക്കും പ്രചോദനമാണ് അമ്മയുടെ പ്രയത്‌നവും അതിലെ വിജയവുമെന്ന് ഗവര്‍ണര്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
ഭാഗീരഥിയമ്മയുടെ നിര്യാണത്തില്‍ അനുശോചിച്ച് ഗവര്‍ണര്‍ - akshara muthassi death
106-ാം വയസിൽ നാലാം ക്ലാസ് തുല്യത പരീക്ഷ പാസായ ഭാഗീരഥിയമ്മ ജൂലൈ 22ന് അര്‍ധ രാത്രിയോടെയാണ് മരിച്ചത്.
ഭാഗീരഥിയമ്മയുടെ നിര്യാണത്തില്‍ അനുശോചിച്ച് ഗവര്‍ണര്‍
106-ാം വയസിൽ നാലാം ക്ലാസ് തുല്യത പരീക്ഷ പാസായ പ്രാക്കുളം സ്വദേശിനിയായ ഭാഗീരഥിയമ്മ ജൂലൈ 22ന് അര്‍ധരാത്രിയോടെയാണ് മരിച്ചത്. വാര്‍ധക്യ സഹജമായ രോഗങ്ങളെ തുടര്‍ന്നായിരുന്നു മരണം. നാളുകളായി ചികിത്സയിലായിരുന്നു.
READ MORE:പത്താം ക്ലാസ് പരീക്ഷയെന്ന സ്വപ്‌നം ബാക്കിവച്ച് അക്ഷര മുത്തശ്ശി യാത്രയായി