ETV Bharat Kerala

കേരളം

kerala

KALOLSAVAM-2025

ETV Bharat / state

സംസ്ഥാനത്ത് മദ്യ വില കൂട്ടാൻ നീക്കം - increase liquor prices in kerala

അടിസ്ഥാന വിലയിലാണ് വർധനവ് വരുത്തുന്നത്. മദ്യ നിർമാതാക്കൾക്ക് നൽകുന്ന വില വർധിപ്പിക്കുന്നതിന് വേണ്ടിയാണിത്

മദ്യത്തിന് വില കൂടും  സംസ്ഥാനത്ത് മദ്യ വില കൂട്ടാൻ നീക്കം  increase liquor prices in kerala  Beverages Corporation in kerala
സംസ്ഥാനത്ത് മദ്യ വില കൂട്ടാൻ നീക്കം
author img

By

Published : Jan 5, 2021, 4:29 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യ വില വർധിപ്പിക്കാൻ അനുമതി തേടി ബിവറേജസ് കോർപ്പറേഷൻ. ഇത് സംബന്ധിച്ച നിർദ്ദേശം അംഗീകാരത്തിനായി സർക്കാരിന് സമർപ്പിച്ചു. ഏഴ് ശതമാനം വരെയുള്ള വർദ്ധനവ് വരുത്താനാണ് അനുമതി തേടിയിരിക്കുന്നത്. അടിസ്ഥാന വിലയിലാണ് വർധനവ് വരുത്തുന്നത്. മദ്യ നിർമാതാക്കൾക്ക് നൽകുന്ന വില വർധിപ്പിക്കുന്നതിന് വേണ്ടിയാണിത്. ഇത് സംബന്ധിച്ച ശുപാർശ എക്സൈസ് വകുപ്പ് സർക്കാരിന് നൽകി കഴിഞ്ഞു.

ശുപാർശ അംഗീകരിച്ചാൽ ശരാശരി 100 രൂപയുടെ വർദ്ധനവ് വരെ മദ്യത്തിന് ഉണ്ടാകും. നിർമാതാക്കൾക്ക് നൽകുന്ന വില വർധിപ്പിക്കണമെന്നത് ബിവറേജസ് കോർപ്പറേഷന് മുന്നിൽ മദ്യ കമ്പനികൾ നിരവധി തവണ മുന്നോട്ടുവെച്ച ആവശ്യമാണ്. നാലു വർഷം മുമ്പാണ് സംസ്ഥാനത്ത് മദ്യ കമ്പനികൾക്ക് ബിവറേജസ് കോർപ്പറേഷൻ നൽകുന്ന തുകയിൽ വർധന വരുത്തിയത്. അതിനുശേഷം പലതവണ ഈ നിർദ്ദേശം മുന്നോട്ടു വച്ചെങ്കിലും സർക്കാർ അംഗീകരിച്ചിരുന്നില്ല.

ഇതുമൂലം ബിവറേജസ് കോർപ്പറേഷനിലേക്ക് മദ്യം നൽകുന്നതിൽ മദ്യ കമ്പനികൾ കുറവ് വരുത്തുകയും ചെയ്തിരുന്നു. ഇത്തരത്തിൽ നഷ്ടം സഹിച്ച് മുന്നോട്ടു പോകാൻ കഴിയില്ല എന്ന് കമ്പനികൾ വീണ്ടും ബിവറേജസ് കോർപ്പറേഷനെ അറിയിച്ചതിനെത്തുടർന്നാണ് വില വർധിപ്പിക്കാനുള്ള ശുപാർശ ഇപ്പോൾ നൽകിയിരിക്കുന്നത്. നാളെ ചേരുന്ന മന്ത്രിസഭാ യോഗം എക്സൈസ് വകുപ്പിന്‍റെ ശുപാർശ ചർച്ച ചെയ്തേക്കും.

ABOUT THE AUTHOR

...view details