തിരുവനന്തപുരം: അര്‍ജന്‍റീന - ഫ്രാന്‍സ് ലോകകപ്പ് ഫൈനല്‍ ദിനത്തിന്‍റെ ആവേശത്തിന് വീറുകൂട്ടാന്‍ ആരാധകര്‍ ബിവറേജസ് കോര്‍പ്പറേഷനെ കൂട്ടുപിടിച്ചപ്പോള്‍ സംസ്ഥാനത്ത് റെക്കോര്‍ഡ് മദ്യ വില്‍പന. ഏകദേശം 50 കോടി രൂപയുടെ മദ്യമാണ് ഡിസംബര്‍ 18ന് ബെവ്‌കോ വഴി വിറ്റഴിച്ചത്. കൃത്യമായി പറഞ്ഞാല്‍ 49.86 കോടി രൂപയുടെ മദ്യ വില്‍പന.
അവിടെ ഗോളടി, ഇവിടെ 'റെക്കോഡ് വെള്ളമടി': ലോകകപ്പ് ഫൈനലിന് അടിച്ചുപൂസായി കേരളം - കേരളം
സാധാരണയായി 33 കോടി രൂപയാണ് ബെവ്‌കോയില്‍ ഒരു ദിവസത്തെ ശരാശരി മദ്യ വില്‍പന. ഇതിന്‍റെ സ്ഥാനത്താണ് ലോകകപ്പ് ഫൈനല്‍ ദിനത്തില്‍ 17 കോടി രൂപയുടെ അധിക വില്‍പന നടന്നിരിക്കുന്നത്
സാധാരണയായി 33 കോടി രൂപയാണ് ബെവ്‌കോയില്‍ ഒരു ദിവസത്തെ ശരാശരി മദ്യ വില്‍പന. ഇതിന്‍റെ സ്ഥാനത്താണ് ലോകകപ്പ് ഫൈനല്‍ ദിനത്തില്‍ 17 കോടി രൂപയുടെ അധിക വില്‍പന നടന്നിരിക്കുന്നത്. ലോകകപ്പ് ഫുട്‌ബോള്‍ ഫൈനല്‍ ദിനത്തില്‍ റെക്കോര്‍ഡ് മദ്യ വില്‍പന നടന്നിട്ടുണ്ടെങ്കിലും കഴിഞ്ഞ ഉത്രാടദിനത്തില്‍ നടന്ന വില്‍പന റെക്കോര്‍ഡ് മറികടക്കാനായിട്ടില്ല.
ഇത്തവണ ഉത്രാടദിനത്തില്‍ മാത്രം 117 കോടി രൂപയുടെ മദ്യമാണ് വില്‍പന നടത്തിയത്. പൂരാട ദിനത്തില്‍ 104 കോടി രൂപയുടെ വില്‍പനയും നടന്നു. ബെവ്‌കോയുടെ ചരിത്രത്തില്‍ ഇതാദ്യമായി ഒരു ദിവസത്തെ വില്‍പന 100 കോടി കടക്കുന്നതും കഴിഞ്ഞ ഓണക്കാലത്തായിരുന്നു. ജനങ്ങള്‍ക്കു താത്‌പര്യമുള്ള വില കുറഞ്ഞ ജനപ്രിയ ബ്രാന്‍ഡുകള്‍ ഒരിടവേളയ്‌ക്കു ശേഷം ബെവ്‌കോയില്‍ സുലഭമായെത്തിയതും വില്‍പന വര്‍ധിക്കാന്‍ കാരണമായെന്ന് വിലയിരുത്തപ്പെടുന്നു.