തിരുവനന്തപുരം:ആനുകൂല്യങ്ങൾ വെട്ടിക്കുറച്ചതിൽ പ്രതിഷേധിച്ച് ഓൺലൈൻ ഫുഡ് ഡെലിവറി കമ്പനിയായ ഊബർ ഈറ്റ്സിലെ ഡെലിവറി പാർട്ണർമാർ അനിശ്ചിതകാല സമരത്തിലേക്ക്. ആനുകൂല്യങ്ങൾ വൻതോതിൽ വെട്ടിക്കുറക്കുകയും കമ്പനിയുടെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കുമെതിരെയാണ് സമരം.
ഊബർ ഈറ്റ്സ് വിതരണക്കാർ അനിശ്ചിതകാല സമരത്തിലേക്ക് - uber eats kerala employees strike
കമ്പനി ആനുകൂല്യങ്ങള്‍ വെട്ടിക്കുറക്കുകയും തൊഴിലാളി വിരുദ്ധ നയങ്ങള്‍ സ്വീകരിക്കുകയും ചെയ്യുന്നുവെന്ന് ആരോപണം
ഇത് സംബന്ധിച്ച് സമര പ്രതിനിധികൾ കമ്പനിയുമായി നടത്തിയ ചർച്ച പരാജയപ്പെടുകയായിരുന്നു. കേരളത്തിലെ പുതിയ തൊഴിൽ മേഖല ആയതിനാൽ ഈ മേഖലയിലെ തൊഴിലാളികൾ അസംഘടിതരാണ്. ഇത് കമ്പനി ചൂഷണം ചെയ്യുന്നതായി തൊഴിലാളികൾ പറയുന്നു. ഇതിനെ പ്രതിരോധിക്കാൻ ഡെലിവറി പാർട്ണേഴ്‌സിന്‍റെ സംഘടന രൂപീകരിക്കുമെന്ന് സമര സഹായ സമിതി പ്രതിനിധികൾ പറഞ്ഞു. കഴിഞ്ഞ ദിവസം പൂജപ്പുര മൈതാനിയിൽ നടന്ന യോഗമാണ് സമരവുമായി മുന്നോട്ട് പോകാൻ തീരുമാനിച്ചത്.
ഈ കമ്പനിയെ അനുകരിച്ച് മറ്റു കമ്പനികൾ അവർക്കുണ്ടായിരുന്ന പിഎഫും, ഇഎസ്ഐയും വെട്ടിക്കുറക്കുകയുണ്ടായി. ഇതും കൂടി കണക്കിലെടുത്താണ് ഊബർ പാർട്‌ണർമാർ തന്നെ ആദ്യമേ സമരം തുടങ്ങാൻ തീരുമാനിച്ചത്. തുടർന്ന് ഈ മേഖലയിലെ മറ്റു കമ്പനി തൊഴിലാളികളും സമരവുമായി മുന്നോട്ട് വരാനിരിക്കുകയാണ്.