കേരളം

kerala

ETV Bharat / state

ഐഎഫ്എഫ്കെ ലൈഫ് ടൈം അച്ചീവ്‌മെന്‍റ് പുരസ്‌കാരം ബേലാ താറിന്; ടോറി ആന്‍ഡ് ലോകിത ഉദ്ഘാടന ചിത്രം - IFFK 2022 to begin on December 9

27-ാമത് ഐഎഫ്എഫ്കെ ഡിസംബർ ഒന്‍പത് മുതൽ 16 വരെയാണ് തിരുവനന്തപുരത്ത് വച്ച് നടക്കുക

Thiruvananthapuram  bela tarr to Receive iffk Lifetime Achievement  ഐഎഫ്എഫ്കെ ലൈഫ് ടൈം അച്ചീവ്‌മെന്‍റ് അവാർഡ്  ടോറി ആന്‍ഡ് ലോകിത  തിരുവനന്തപുരം  ഐഎഫ്എഫ്കെ
ഐഎഫ്എഫ്കെ ലൈഫ് ടൈം അച്ചീവ്‌മെന്‍റ് അവാർഡ് ബേലാ താറിന്; ടോറി ആന്‍ഡ് ലോകിത ഉദ്ഘാടന ചിത്രം

By

Published : Nov 29, 2022, 3:13 PM IST

Updated : Nov 29, 2022, 3:37 PM IST

തിരുവനന്തപുരം:27-ാമത് ഐഎഫ്എഫ്കെയുടെ ഭാഗമായുള്ള ലൈഫ് ടൈം അച്ചീവ്മെൻ്റ് പുരസ്‌കാരം ഹംഗേറിയൻ സംവിധായകനായ ബേല താറിന്. 10 ലക്ഷം രൂപയും ശില്‍പവും അടങ്ങുന്ന പുരസ്‌കാരം മുഖ്യമന്ത്രി പിണറായി വിജയൻ ഐഎഫ്എഫ്കെയുടെ സമാപന ചടങ്ങിൽ സമ്മാനിക്കും. ബേല താറിൻ്റെ മികച്ച ചിത്രങ്ങളായ ദ ട്യൂറിൻ ഹോഴ്‌സ്, വെർക്ക് മിസ്റ്റർ ഹാർമണീസ് എന്നിവയും മേളയിൽ പ്രദർശിപ്പിക്കും. 70 രാജ്യങ്ങളിൽ നിന്നുള്ള 184 സിനിമകളാണ് ഇത്തവണ മേളയിൽ ഉൾപ്പെടുത്തിയിരിക്കുന്നതെന്നും സാംസ്‌കാരിക വകുപ്പ് മന്ത്രി വിഎൻ വാസവൻ പറഞ്ഞു.

27-ാമത് ഐഎഫ്എഫ്കെയെക്കുറിച്ച് മന്ത്രി വിഎന്‍ വാസവന്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുന്നു

ദാർദൻ ബ്രദേഴ്‌സ് സംവിധാനം ചെയ്‌ത ടോറി ആൻഡ് ലോകിതയാണ് ഉദ്ഘാടന ചിത്രം. ഫ്രഞ്ച് ഭാഷയിലുള്ള ഈ ബെൽജിയം ചിത്രത്തിന്‍റെ ഇന്ത്യയിലെ ആദ്യ പ്രദർശനമാണ് മേളയിൽ നടക്കുക. അന്താരാഷ്ട്ര മത്സര വിഭാഗത്തിൽ 14 സിനിമകളും മലയാളം സിനിമ ടുഡേ വിഭാഗത്തിൽ 12 ചിത്രങ്ങളും ഇന്ത്യൻ സിനിമ നൗ വിഭാഗത്തിൽ ഏഴു ചിത്രങ്ങളും പ്രദർശിപ്പിക്കും. പ്രശസ്‌ത സംവിധായകരുടെ പ്രത്യേക പാക്കേജുകളും മേളയുടെ മുഖ്യ ആകർഷണമാണ്. ജി അരവിന്ദന്‍റെ തമ്പ്, അടൂർ ഗോപാലകൃഷ്‌ണന്‍റെ സ്വയംവരം തുടങ്ങിയ ചിത്രങ്ങളും പ്രത്യേകമായി മേളയിൽ പ്രദർശിപ്പിക്കും.

ക്യാമറയെ സമരായുധമാക്കി അവകാശ പോരാട്ടം നടത്തുന്ന ചലച്ചിത്ര പ്രവർത്തകരെ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി ഏർപ്പെടുത്തിയ സ്‌പിരിറ്റ് ഓഫ് സിനിമ പുരസ്‌കാരം ഇറാനിയൻ ചലച്ചിത്രകാരി മഹ്‌നാസ് മുഹമ്മദിക്ക് സമ്മാനിക്കും. ഡിസംബർ ഒന്‍പത് മുതൽ 16 വരെയാണ് തിരുവനന്തപുരത്ത് ഐഎഫ്‌എഫ്‌കെ നടക്കുക.

Last Updated : Nov 29, 2022, 3:37 PM IST

ABOUT THE AUTHOR

...view details