കേരളം

kerala

ETV Bharat / state

കരിമണൽ ഖനനം; പിന്നിൽ വൻ അഴിമതിയെന്ന് എൻ.കെ. പ്രേമചന്ദ്രൻ - behind black sand mining there is big corruption says n k premachandran

സി.പി.എം അറിയാതെ ഒരു നീക്കവും വ്യവസായമന്ത്രി നടത്തില്ലെന്നും എൻ. കെ. പ്രേമചന്ദ്രൻ

പ്രേമചന്ദ്രൻ

By

Published : Sep 17, 2019, 4:41 AM IST

Updated : Sep 17, 2019, 5:36 AM IST

തിരുവനന്തപുരം: തീരദേശമേഖലയിലെ കരിമണൽ ഖനനം സ്വകാര്യമേഖലക്ക് നൽകാൻ സംസ്ഥാന സർക്കാർ നീക്കം നടത്തുന്നതായി എൻ. കെ. പ്രേമചന്ദ്രൻ എംപി. കരിമണൽ ഖനനത്തിന് പൊതുമേഖലക്ക് മാത്രം അധികാരം നൽകിക്കൊണ്ടുള്ള കേന്ദ്ര സർക്കാരിന്‍റെ അറ്റോണി മിനറൽസ് കൺസെഷൻ റൂൾസ് പരിഗണിക്കാതെയാണ് വ്യവസായ മന്ത്രി ഇ. പി. ജയരാജന്‍റെ നേതൃത്വത്തിൽ ഇത്തരമൊരു നീക്കം നടത്തുന്നത്. ഇത് രാജ്യതാൽപര്യത്തിന് എതിരാണ്. ഇതിന് പിന്നിൽ വൻ അഴിമതിയാണ് നടക്കുന്നത്.

കരിമണൽ ഖനനം സ്വകാര്യമേഖലക്ക് നല്‍കുന്നതിന് പിന്നില്‍ വൻ അഴിമതിയെന്ന് എൻ.കെ. പ്രേമചന്ദ്രൻ

സ്വകാര്യവൽക്കരണത്തിനെതിരെ സമരം നടത്തുന്ന സി.പി.എം അറിയാതെ ഇത്തരം ഒരു നീക്കം വ്യവസായമന്ത്രി നടത്തില്ലെന്നും എം.പി ആരോപിച്ചു. ഈ വിഷയത്തിൽ സമഗ്രമായ അന്വേഷണം നടത്തണമെന്നും മുഖ്യമന്ത്രി ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു

Last Updated : Sep 17, 2019, 5:36 AM IST

For All Latest Updates

ABOUT THE AUTHOR

...view details