ആലപ്പുഴ : മുഖ്യമന്ത്രി പിണറായി വിജയനും നിയുക്ത മന്ത്രിമാരും പുന്നപ്ര-വയലാർ രക്തസാക്ഷികൾക്ക് പുഷ്പാർച്ചന നടത്തും. സത്യപ്രതിജ്ഞയ്ക്ക് മുന്‍പായി നാളെ രാവിലെയാണ് സിപിഎം സിപിഐ പാര്‍ട്ടികളില്‍ നിന്നുള്ള നിയുക്ത മന്ത്രിമാര്‍ പുഷ്പാർച്ചനയ്ക്കായി വയലാറിലും, വലിയ ചുട്കാട്ടിലും എത്തുക. പുഷ്പാര്‍ച്ചനയ്ക്ക് ശേഷമാണ് സത്യപ്രതിജ്ഞയ്ക്കായി തിരുവനന്തപുരത്തേക്ക് തിരിക്കുക.
സത്യപ്രതിജ്ഞയ്ക്ക് മുന്‍പ് മുഖ്യമന്ത്രി രക്തസാക്ഷികൾക്ക് പുഷ്പാർച്ചന നടത്തും - രണ്ടാം പിണറായി സര്‍ക്കാര്‍
പുന്നപ്ര-വയലാർ രക്തസാക്ഷി മണ്ഡപങ്ങളിൽ പുഷ്പാർച്ചന നടത്തിയ ശേഷമാണ് പിണറായി വിജയനും, മറ്റ് നിയുക്ത മന്ത്രിമാരും സത്യപ്രതിജ്ഞയ്ക്കായി തിരുവനന്തപുരത്തേയ്ക്ക് പോവുക.
സത്യപ്രതിജ്ഞയ്ക്ക് മുന്‍പ് മുഖ്യമന്ത്രി രക്തസാക്ഷികൾക്ക് പുഷ്പാർച്ചന നടത്തും
ALSO READ: 'ചെയ്തത് ശരിയാണോയെന്ന് പ്രതിപക്ഷം പരിശോധിക്കട്ടെ' ; വിമർശിച്ച് മുഖ്യമന്ത്രി
കമ്മ്യൂണിസ്റ്റ് സർക്കാർ അധികാരത്തിലേറുമ്പോഴെല്ലാം രക്തസാക്ഷികൾക്ക് പുഷ്പാർച്ചന നടത്താറുണ്ട്. കൊവിഡ് പശ്ചാത്തലത്തിൽ ഇത്തവണ മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവര്‍ എത്തുമോ എന്ന ആശങ്ക ഉണ്ടായിരുന്നു. എന്നാൽ പതിവ് രീതി തെറ്റിക്കേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു. രാവിലെ ഒമ്പത് മണിയ്ക്ക് വയലാർ ബലി കുടീരത്തിൽ പുഷ്പാർച്ചന നടത്തും. 9.30 ന് ആലപ്പുഴ പുന്നപ്ര വലിയ ചുട്കാട് രക്തസാക്ഷി മണ്ഡപത്തിലുമാണ് ആദരമര്‍പ്പിക്കല്‍.
Last Updated : May 19, 2021, 9:07 PM IST