ബ്യൂട്ടി പാർലറിൽ അതിക്രമിച്ച് കയറി യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചയാള്‍ പിടിയില്‍ - Beauty Parlor
കാഞ്ഞിരംകുളം, കാക്കത്തോട്ടം കോളനിയിൽ അരുണിനെയാണ് മലയിൻകീഴ് പൊലീസ് അറസ്റ്റ് ചെയ്തത്.
തിരുവനന്തപുരം: കാട്ടാക്കട മലയിൻകീഴിൽ ബ്യൂട്ടി പാർലറിൽ അതിക്രമിച്ച് കയറി യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ. കാഞ്ഞിരംകുളം, നെടിയകാല, കാക്കത്തോട്ടം കോളനിയിൽ അരുൺ (21) നെയാണ് മലയിൻകീഴ് പൊലീസ് അറസ്റ്റ് ചെയ്തത്.
പെട്രോൾ തീർന്നതായി നടിച്ച് മലയിൻകീഴിന് സമീപത്തെ ബ്യൂട്ടി പാർലറിന് മുന്നിൽ എത്തിയ പ്രതി പാർലറിൽ അതിക്രമിച്ച് കയറി യുവതിയെ കടന്ന് പിടിക്കുകയായിരുന്നു. കുതറി മാറാന്‍ ശ്രമിച്ച യുവതി പ്രതിയുടെ കൈയ്യില്‍ കടിക്കുകയും നിലവിളിച്ച് ബഹളം വയ്ക്കുകയും ചെയ്തു. ഇതോടെ നാട്ടുകാര്‍ ഓടി കൂടി പ്രതിയെ തടഞ്ഞു വച്ച് പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു.