കേരളം

kerala

ETV Bharat / state

തീരദേശത്തെ വിദ്യാര്‍ഥികള്‍ക്കായി സമഗ്ര ശിക്ഷ കേരളയുടെ 'ബീച്ച് ടു ബെഞ്ച്' പദ്ധതി - സമഗ്ര ശിക്ഷ കേരളയുടെ ബീച്ച് ടു ബെഞ്ച് പദ്ധതി

Beach to bench education program: മുഴുവന്‍ തീരദേശ വിദ്യാര്‍ഥികളെയും ഉള്‍പ്പെടുത്തി ഇത്തരമൊരു പദ്ധതി സംസ്ഥാനത്ത് ആദ്യം. ഒന്‍പത് ജില്ലകള്‍ പരിപാടിയുടെ ഭാഗമാകും

Beach to bench program by Samagra Shiksha Kerala  Education program for beach students  Beach to bench education program  education programs kerala  ബീച്ച് ടു ബെഞ്ച്  സമഗ്ര ശിക്ഷ കേരളയുടെ ബീച്ച് ടു ബെഞ്ച് പദ്ധതി  കേരളത്തിലെ വിദ്യാഭ്യാസ പദ്ധതികള്‍
Education program for beach students

By ETV Bharat Kerala Team

Published : Dec 2, 2023, 3:48 PM IST

Updated : Dec 2, 2023, 8:39 PM IST

തിരുവനന്തപുരം : തീരദേശത്തെ വിദ്യാര്‍ഥികളുടെ പഠന മികവ് ഉയര്‍ത്തുന്നതിനായി സമഗ്രശിക്ഷ കേരളയും വിദ്യാഭ്യാസ വകുപ്പും സംയുക്തമായി നടത്തുന്ന 'ബീച്ച് ടു ബെഞ്ച്' പദ്ധതി വരുന്നു (Beach to bench program by Samagra Shiksha Kerala). സംസ്ഥാനത്തെ മുഴുവന്‍ തീരദേശ വിദ്യാര്‍ഥികളെയും ഉള്‍പ്പെടുത്തി ഇത്തരമൊരു പദ്ധതി സംസ്ഥാനത്ത് ഇത് ആദ്യമാണ്. തീരദേശ വിദ്യാര്‍ഥികള്‍ ഭൂരിഭാഗവും സ്‌കൂളില്‍ അഡ്‌മിഷന്‍ എടുത്തിട്ടുണ്ടെങ്കിലും വിദ്യാര്‍ഥികളുടെ ഹാജറും പഠന മികവും പുറകോട്ടാണന്ന നിരീക്ഷണത്തിന്‍റെ അടിസ്ഥാനത്തിലാണ് പുതിയ പദ്ധതിക്ക് രൂപം നല്‍കിയത് (Education program for beach students).

എല്ലാ ദിവസവും വൈകുന്നേരങ്ങളില്‍ പരിശീലനം ലഭിച്ച അധ്യാപകര്‍ കുട്ടികളെ പഠിപ്പിക്കും. കായിക വിദ്യാഭ്യാസവും പദ്ധതിയുടെ ഭാഗമാണ്, സൗജന്യ ഭക്ഷണവും ഏര്‍പ്പെടുത്തും. കൃത്യമായ രക്ഷാകര്‍തൃത്വവും പരിചരണവും ഉറപ്പാക്കിയാണ് നടപ്പിലാക്കുക (Beach to bench education program). സാമുഹിക സംഘടനകളുടെയും തിരദേശത്തെ തെരഞ്ഞടുക്കപ്പെട്ട യുവാക്കളെയും പദ്ധതിയുടെ ഭാഗമാക്കും. സംസ്ഥാനത്തെ ഒന്‍പത് ജില്ലകളെയും പദ്ധതിയുടെ ഭാഗമാകും.

ആദ്യ ഘട്ടത്തില്‍ തിരുവനന്തപുരം ജില്ലയിലെ അടിമലത്തുറ, കരിങ്കുളം, പൂവ്വാര്‍, മലപ്പുറം ജില്ലയിലെ താനൂര്‍, കാസര്‍കോട് ജില്ലയിലെ കസബ എന്നിവിടങ്ങളിലുള്ളവരെയാണ് പദ്ധതിയുടെ ഗുണഭോക്തരാവുക.

ഇക്കഴിഞ്ഞ ഓഗസ്റ്റിലാണ് അതിദരിദ്ര കുടുംബങ്ങളിലെ കുട്ടികള്‍ക്ക് വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്ക് കെഎസ്ആര്‍ടിസിയില്‍ യാത്ര സൗജന്യമാക്കുമെന്ന പ്രഖ്യാപനവുമായി സര്‍ക്കാര്‍ വന്നത് (KSRTC free travel for students). അതിദാരിദ്ര്യ നിര്‍മ്മാര്‍ജന പദ്ധതിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലായിരുന്നു തീരുമാനം. 10-ാം തരം കഴിഞ്ഞ കുട്ടികള്‍ക്ക് തുടര്‍പഠനത്തിന് തൊട്ടടുത്ത സ്‌കൂളില്‍ സൗകര്യം ഏര്‍പ്പെടുത്തുമെന്നും യോഗം തീരുമാനിച്ചിരുന്നു.

ഉന്നത വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ്, സ്‌റ്റൈപ്പെന്‍റ്, കോളജ് ക്യാന്‍റീനില്‍ സൗജന്യ ഭക്ഷണം എന്നിവ നല്‍കാനും സൗകര്യമൊരുക്കുമെന്നും യോഗം തീരുമാനിച്ചു. ഭൂരഹിത, ഭവനരഹിത അതിദരിദ്രര്‍ക്ക് ഭൂമിയും വീടും ലഭ്യമാക്കാനുള്ള നടപടി ഊര്‍ജിതമാക്കാനും യോഗത്തിന് പിന്നാലെ മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയിരുന്നു.

എന്നാല്‍ ഇതിനിടെ സംസ്ഥാനത്തെ സ്‌കൂളുകളില്‍ ഉച്ചഭക്ഷണം മുടങ്ങുന്നു എന്നത് വലിയ വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു (mid day meal controversy). സര്‍ക്കാരില്‍ നിന്നുള്ള ഫണ്ട് മുടങ്ങിയതോടെയാണ് ഉച്ചഭക്ഷണ പദ്ധതി അവതാളത്തില്‍ ആയതെന്നായിരുന്നു ആരോപണം. ഫണ്ട് ലഭിക്കാതെ വന്നതോടെ ഉച്ചഭക്ഷണത്തിനുള്ള പണം അധ്യാപകര്‍ സ്വന്തം പോക്കറ്റില്‍ നിന്ന് എടുക്കേണ്ട അവസ്ഥയാണെന്നും ആരോപണം ഉയരുകയുണ്ടായി.

Also Read:Mid Day Meal Program Facing Crisis : ഫണ്ട് മുടങ്ങി, സംസ്ഥാനത്തെ സ്‌കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതി അവതാളത്തിൽ

Last Updated : Dec 2, 2023, 8:39 PM IST

ABOUT THE AUTHOR

...view details