കേരളം

kerala

ETV Bharat / state

എടാ, എടീ വിളി വേണ്ട; പൊലീസ് ഉദ്യോഗസ്ഥർക്ക് ഡിജിപിയുടെ സര്‍ക്കുലര്‍ - ഡിജിപി അനിൽകാന്ത്

നിർദേശത്തിന് വിരുദ്ധമായ സംഭവങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ബന്ധപ്പെട്ട യൂണിറ്റ് മേധാവി ഉടൻ നടപടി സ്വീകരിക്കും.

kerala police  police  കേരള പൊലീസ്  ഡിജിപി  dgp anil kant  ഡിജിപി അനിൽകാന്ത്  മാന്യമായ പെരുമാറ്റം
എടാ, എടീ വിളി വേണ്ട; പൊലീസ് ഉദ്യോഗസ്ഥർക്ക് ഡിജിപിയുടെ സര്‍ക്കുലര്‍

By

Published : Sep 11, 2021, 8:51 AM IST

തിരുവനന്തപുരം : പൊലീസ് ഉദ്യോഗസ്ഥർ പൊതുജനങ്ങളെ എടാ, എടീ എന്നു വിളിക്കേണ്ടതില്ലെന്നും സഭ്യമായ ഭാഷയിൽ അഭിസംബോധന ചെയ്യണമെന്നും ഡിജിപി അനിൽകാന്തിന്‍റെ സർക്കുലർ. പൊതു ജനങ്ങളോടുള്ള പൊലീസ് ഉദ്യോഗസ്ഥരുടെ പെരുമാറ്റം ജില്ലാ സ്പെഷ്യൽ ബ്രാഞ്ച് സസൂക്ഷ്മം നിരീക്ഷിക്കും.

പത്ര - ദൃശ്യ മാധ്യമങ്ങൾ വഴിയോ, സാമൂഹ്യ മാധ്യമങ്ങൾ വഴിയോ ഇത്തരം സംഭവങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ബന്ധപ്പെട്ട യൂണിറ്റ് മേധാവി ഉടൻ തന്നെ വിശദമായ അന്വേഷണം നടത്തി അച്ചടക്ക നടപടി സ്വീകരിക്കണമെന്നും നിർദേശമുണ്ട്.

പൊലീസുദ്യോഗസ്ഥർ പൊതുജനങ്ങളുമായി ഇടപഴകുമ്പോൾ വളരെ മാന്യമായും വിനയത്തോടെയും മാത്രമേ പെരുമാറാവൂ എന്ന് കർശന നിർദേശമുണ്ട്. സേനയുടെ സൽപ്പേരിന് അപകീർത്തി ഉണ്ടാക്കുന്ന സാഹചര്യങ്ങൾ സംഭവിക്കാതിരിക്കാൻ യൂണിറ്റ് മേധാവിമാർ പ്രത്യേകം ശ്രദ്ധ ചെലുത്തണം തുടങ്ങിയ നിര്‍ദേശങ്ങളാണ് സര്‍ക്കുലറിലുള്ളത്.

also read:ഓർമയില്‍ കനലായി മനസാക്ഷി മരവിച്ച കൂട്ടക്കൊല, വാഗൺ ട്രാജഡിക്ക് 100 വയസ്

പൊതുജനത്തോടുള്ള പൊലീസിന്‍റെ പെരുമാറ്റം സംബന്ധിച്ച് നിരന്തര പരാതികൾ ഉയർന്നതിന്‍റെ പശ്ചാത്തലത്തിൽ ഹൈക്കോടതി പുറപ്പെടുവിച്ച വിധിയുടെ അടിസ്ഥാനത്തിലാണ് ഡിജിപിയുടെ സർക്കുലർ.

ABOUT THE AUTHOR

...view details