തിരുവനന്തപുരം :ഗുജറാത്ത് കലാപം പ്രമേയമാക്കി ബിബിസി തയാറാക്കിയ ഇന്ത്യ - ദി മോഡി ക്വസ്‌റ്റ്യന്‍ എന്ന ഡോക്യുമെന്‍ററി കേരളത്തില്‍ പ്രദര്‍ശിപ്പിക്കുന്നത് മുഖ്യമന്ത്രി ഇടപെട്ട് തടയണമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍. നീതിപീഠം തള്ളിക്കളഞ്ഞ ആരോപണങ്ങള്‍ വീണ്ടും അവതരിപ്പിക്കുന്നത് സുപ്രീംകോടതിയുടെ വിശ്വാസ്യത ചോദ്യം ചെയ്യലാണ്. ഗുജറാത്തില്‍ കഴിഞ്ഞ രണ്ടുദശകമായി കലാപങ്ങളില്ല, വികസനക്കുതിപ്പ് മാത്രമാണ് കാണാനാവുക.
വിവാദ ബിബിസി ഡോക്യുമെന്‍ററി കേരളത്തില്‍ പ്രദര്‍ശിപ്പിക്കുന്നത് മുഖ്യമന്ത്രി തടയണം : വി മുരളീധരന്‍
രാജ്യത്തിന്‍റെ അഖണ്ഡത തകര്‍ക്കാനുള്ള പ്രചാരവേലയാണ് ഗുജറാത്ത് കലാപത്തെക്കുറിച്ചുള്ള ബിബിസി ഡോക്യുമെന്‍ററിയെന്നാണ് കേന്ദ്ര സഹമന്ത്രി വി മുരളീധരന്‍റെ വാദം
ഗുജറാത്ത് ജനത മറക്കാനാഗ്രഹിക്കുന്ന ഇരുണ്ട ദിനങ്ങളെ വീണ്ടും ഓര്‍മിപ്പിക്കുന്നതിലൂടെ എന്ത് സന്ദേശമാണ് ഡോക്യുമെന്‍ററി നല്‍കുന്നതെന്ന് വ്യക്തമാണ്. രാജ്യത്തിന്‍റെ ഐക്യത്തിന് ഭീഷണി ഉയര്‍ത്തുന്ന വിദേശ മാധ്യമത്തിന്‍റെ പ്രചാരവേല കോണ്‍ഗ്രസും സിപിഎമ്മും ഏറ്റെടുക്കുകയാണ്. മതസൗഹാര്‍ദം തകര്‍ക്കുന്ന നടപടിയാണിത്.
ഇതില്‍ മുഖ്യമന്ത്രി അടിയന്തരമായി ഇടപെടണം. സുപ്രീം കോടതിയുടെ വിശ്വാസ്യത ചോദ്യം ചെയ്യുന്ന നടപടി കേരളത്തില്‍ അനുവദിക്കാന്‍ പാടില്ല. രാജ്യത്തെ തകര്‍ക്കാന്‍ വിദേശ മാധ്യമങ്ങള്‍ നടത്തുന്ന പ്രചാരവേലയ്ക്ക് കൂട്ടുനില്‍ക്കുന്നത് രാജ്യദ്രോഹ കുറ്റമാണെന്നും മുരളീധരന്‍ വ്യക്തമാക്കി.