പരിമിതികൾ മറികടന്ന് ഭിന്നശേഷിക്കാർക്കും ഇനി വിനോദസഞ്ചാരം ആസ്വാദ്യകരമാക്കാം. സംസ്ഥാനത്തെ ടൂറിസം കേന്ദ്രങ്ങൾ ഭിന്നശേഷി സൗഹൃദം ആക്കുന്ന ബാരിയർ ഫ്രീ ടൂറിസം പദ്ധതിയുടെ ഒന്നാംഘട്ടം പൂർത്തിയായി. 120 കേന്ദ്രങ്ങളിലാണ് പദ്ധതി പ്രാവർത്തികമാക്കുന്നത്.
ബാരിയർ ഫ്രീ ടൂറിസം പദ്ധതിയുടെ ആദ്യഘട്ടം പൂര്‍ത്തിയായി
കൈവരി ഉള്ള റാമ്പ്, ഭിന്നശേഷി സൗഹൃദ ടോയ്ലറ്റ്, വീൽചെയർ, ബ്രെയിൽ ബ്രോഷറുകൾ തുടങ്ങി വിവിധ സംവിധാനങ്ങളാണ് ഒരുക്കുന്നത്. ഒന്നാംഘട്ടത്തിന്‍റെ പൂർത്തീകരണം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനംചെയ്തു.
കൈവരി ഉള്ള റാമ്പ്, ഭിന്നശേഷി സൗഹൃദ ടോയ്ലറ്റ്, വീൽചെയർ, വാക്കിങ് സ്റ്റിക്, ബ്രെയിൽ ലിപിയിൽ ഉള്ള ബ്രോഷറുകൾ തുടങ്ങി വിവിധ സംവിധാനങ്ങളാണ് പദ്ധതിയുടെ ഭാഗമായി ടൂറിസം കേന്ദ്രങ്ങളിൽ ഒരുക്കുന്നത്. ഒന്നാംഘട്ടത്തിന്‍റെ പൂർത്തീകരണം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. പത്ത് ലക്ഷം വിദേശിയരുള്‍പ്പെടെ വര്‍ഷത്തില്‍ 1.57 കോടിയോളം വിനോദ സഞ്ചാരികളാണ് കേരളത്തിലെത്തുന്നത്. ഇവയില്‍ ഒരു ശതമാനത്തോളവും ഭിന്നശേഷിക്കാരായിരിക്കും. 2021ഓടെ സംസ്ഥാനത്തെ മുഴുവൻ ടൂറിസം കേന്ദ്രങ്ങളെയും അന്താരാഷ്ട്ര നിലവാരത്തിൽ ഭിന്നശേഷി സൗഹൃദം ആക്കാനാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.