തിരുവനന്തപുരം:പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉൾപ്പെടെയുള്ള മുൻ മന്ത്രിമാർക്കെതിരായ ബാർകോഴ കേസിൽ പ്രാഥമിക അന്വേഷണം പരിഗണനയിലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കഴിഞ്ഞ സർക്കാരിന്‍റെ കാലത്ത് ബാർ ലൈസൻസ് ഫീസ് കൂട്ടാതിരിക്കാൻ കൈക്കൂലി കൊടുത്തു എന്നാണ് ബാർ ഉടമ ബിജു രമേശ് വെളിപ്പെടുത്തിയത്. ആ സംഭവത്തിൽ സർക്കാർ രഹസ്യ അന്വേഷണം നടത്തി. പ്രാഥമിക അന്വേഷണം നടത്തുന്ന കാര്യം പരിഗണിച്ചു വരികയാണ്. ഇതിനിടയിലാണ് പ്രതിപക്ഷ നേതാവ് അദ്ദേഹത്തിനെതിരെ അന്വേഷണം പാടില്ലെന്ന ആവശ്യമായി ഗവർണറെ സമീപിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ബാർ കോഴ കേസ് സഭയിൽ; പ്രാഥമിക അന്വേഷണം പരിഗണനയിൽ എന്ന് മുഖ്യമന്ത്രി - രമേശ് ചെന്നിത്തല
പ്രാഥമിക അന്വേഷണം നടത്തുന്ന കാര്യം പരിഗണിച്ചു വരികയാണ്. ഇതിനിടയിലാണ് പ്രതിപക്ഷ നേതാവ് അദ്ദേഹത്തിനെതിരെ അന്വേഷണം പാടില്ലെന്ന ആവശ്യമായി ഗവർണറെ സമീപിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു
എന്നാൽ ബാർ കോഴ കേസ് രണ്ടുതവണ അന്വേഷിച്ചത് ആണെന്നും ഇതുമായി ബന്ധപ്പെട്ട ഒരു സിഡിയിലാണ് തന്‍റെ പേര് ഉള്ളതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. സിഡിയിൽ കൃത്രിമം നടന്നതായി കണ്ടെത്തിയിട്ടുണ്ട്. താൻ കോഴ വാങ്ങിയിട്ടില്ല. ഏത് അന്വേഷണം നടന്നാലും പ്രതിപക്ഷത്തിന് ഒരു ചുക്കും ഇല്ലെന്നും സർക്കാരിനെതിരായ ആരോപണങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാൻ ഉള്ള ശ്രമമാണ് നടക്കുന്നത് എന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. പ്രതിപക്ഷനേതാവിനെ കുറിച്ചുള്ള ചോദ്യത്തിന് അനുമതി നൽകിയത് തെറ്റായ കീഴ്‌വഴക്കമെന്ന് കെ.സി. ജോസഫ് എം. എൽ.എ പ്രതികരിച്ചു. ചോദ്യം പരിശോധിക്കാൻ സംവിധാനങ്ങൾ ഉണ്ട്. തെറ്റാണെങ്കിൽ നോക്കാമെന്നും സ്പീക്കർ മറുപടി നൽകി.