തിരുവനന്തപുരം:മുൻ മന്ത്രിമാരായ കെ ബാബു, വി എസ് ശിവകുമാർ എന്നിവർക്കെതിരായ അന്വേഷണ അനുമതിയിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍റെ തീരുമാനം വൈകും. ബാർ ഉടമ ബിജുരമേശിന്‍റെ ആരോപണത്തിലാണ് മന്ത്രിമാർക്കെതിരെ പ്രാഥമിക അന്വേഷണത്തിന് അനുമതി തേടി സർക്കാർ ഫയൽ ഗവർണർക്ക് കൈമാറിയത്.
ബാർ കോഴ കേസിൽ ഗവർണറുടെ തീരുമാനം വൈകും - bar bribe case
കേസിൽ വിശദമായ പരിശോധനയ്ക്ക് ശേഷം മാത്രം അന്വേഷണത്തിന് അനുമതി നൽകിയാൽ മതിയെന്നാണ് ഗവർണറുടെ നിലപാട്

ബാർ കോഴ കേസിൽ ഗവർണറുടെ തീരുമാനം വൈകും
കേസിൽ വിശദമായ പരിശോധനയ്ക്ക് ശേഷം മാത്രം അനുമതി നൽകിയാൽ മതിയെന്നാണ് ഗവർണറുടെ നിലപാട്. ഇതിന്‍റെ അടിസ്ഥാനത്തിൽ വിജിലൻസ് ഡയറക്ടറോട് കേസിന്‍റെ വിശദാംശങ്ങൾ ഗവർണർ തേടിയിരുന്നു. അതേസമയം, നിലവിൽ അവധിയിലുള്ള വിജിലൻസ് ഡയറക്ടർ സുധേഷ് കുമാർ മടങ്ങിയെത്തിയശേഷം ഗവർണറെ നേരിൽ കണ്ട് വിശദാംശങ്ങൾ നൽകും.