തിരുവനന്തപുരം:സംസ്ഥാനത്ത് നാളെ മുതൽ തുടർച്ചയായി നാല് ദിവസം സംസ്ഥാനത്ത് ബാങ്കുകൾ പ്രവർത്തിക്കില്ല. 26-ാം തീയതി നാലാം ശനിയും 27 ഞായറാഴ്‌ച പൊതു അവധിയും ആണെങ്കിൽ 28 ഉം 29 ഉം ബിജെപി ഇതര ട്രേഡ് യൂണിയനുകൾ ആഹ്വാനം ചെയ്‌ത പൊതുപണിമുടക്കാണ്.
പൊതു പണിമുടക്കിൽ ബാങ്കിങ് മേഖല പങ്കെടുക്കുമെന്ന് അറിയിച്ച സാഹചര്യത്തിൽ ഈ രണ്ട് ദിവസങ്ങളിലും ബാങ്കുകൾ പ്രവർത്തിക്കില്ല. സാമ്പത്തിക വർഷത്തിന്‍റെ അവസാന ദിവസങ്ങളായ 30 നും 31 നും ബാങ്കുകൾ പ്രവർത്തിക്കുമെങ്കിലും ഏപ്രിൽ ഒന്നിന് വർഷാന്ത്യ കണക്കെടുപ്പായതിനാൽ ബാങ്കുകൾക്ക് അവധിയായിരിക്കും.