തിരുവനന്തപുരം: ഇന്ന് മുതൽ സംസ്ഥാനത്തെ ബാങ്കുകൾ സാധാരണ പ്രവൃത്തി സമയത്തിലേക്ക്. രാവിലെ പത്ത് മുതൽ വൈകിട്ട് നാല് വരെ ബിസിനസ് സമയവും അഞ്ച് വരെ പ്രവൃത്തി സമയവുമായിരിക്കും. ലോക്ക് ഡൗണിന്‍റെ മൂന്നാം ഘട്ടത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഇളവ് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ബാങ്കുകൾ തുറന്നുപ്രവർത്തിക്കാൻ സംസ്ഥാന ബാങ്കേഴ്‌സ് സമിതി തീരുമാനിച്ചത്. കൊവിഡ് ബാധിത മേഖലകളിൽ ജില്ലാ ഭരണകൂടത്തിന്‍റെ പ്രത്യേക നിർദേശങ്ങൾക്കനുസരിച്ചായിരിക്കും ബാങ്കുകൾ പ്രവർത്തിക്കുക.
ബാങ്കുകളുടെ പ്രവൃത്തി സമയം സാധാരണനിലയിലേക്ക് - സാനിറ്റൈസേഷന്‍
ഒരേ സമയം ആറ് പേർക്ക് മാത്രം പ്രവേശനം. സാനിറ്റൈസേഷനും മാസ്‌കും നിർബന്ധമാണ്.
ബാങ്കുകളുടെ പ്രവൃത്തി സമയം സാധാരണനിലയിലേക്ക്
ബാങ്കുകളിൽ ഒരേ സമയം ആറ് പേർക്ക് മാത്രമാണ് പ്രവേശനം. കൂടാതെ സാനിറ്റൈസേഷനും മാസ്‌കും നിർബന്ധമാണ്. ബാങ്കുകളിൽ ഇന്ന് പൊതുവെ തിരക്ക് കുറവായിരുന്നു. പെൻഷനും ശമ്പളവും വിതരണം ചെയ്യുന്നതോടെ ബാങ്കുകൾ കൂടുതൽ സജീവമാകും.
Last Updated : May 4, 2020, 3:31 PM IST