തിരുവനന്തപുരം:കേന്ദ്ര സര്‍ക്കാരിന്‍റെ ബാങ്ക് ലയനത്തിനെതിരെ പൊതുമേഖലാ ബാങ്കുകളിലെ ജീവനക്കാരുടെ പ്രതിഷേധം ശക്തമായി. രാജ്യത്തെ എല്ലാ സംസ്ഥാന തലസ്ഥാന കേന്ദ്രങ്ങളിലും നടത്തുന്ന ധര്‍ണയുടെ ഭാഗമായി സെക്രട്ടേറിയറ്റിനു മുന്നിൽ ധര്‍ണ സംഘടിപ്പിച്ചു. നേരത്തെ നടന്ന ബാങ്ക് ലയനങ്ങള്‍ പ്രയോജനം ഉണ്ടായില്ലെന്നാണ് സംഘടനകളുടെ ആക്ഷേപം.
ബാങ്ക് ലയനത്തില്‍ പ്രതിഷേധിച്ച് ജീവനക്കാർ - പ്രതിഷേധവുമായി പൊതുമേഖല ബാങ്ക് ജീവനക്കാർ
സെപ്റ്റംബര്‍ 26, 27 തിയതികളില്‍ നടത്തുന്ന പണിമുടക്കിന് മുന്നോടിയായി സെക്രട്ടേറിയറ്റിന് മുന്നില്‍ സംഘടനകളുടെ ധര്‍ണ
സെപ്റ്റംബര്‍ 26, 27 തിയതികളില്‍ രാജ്യവ്യാപകമായി പൊതുമേഖലാ ബാങ്ക് ജീവനക്കാര്‍ പണിമുടക്കുകയാണ്. കിട്ടാക്കടം പിരിച്ചെടുക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കുക, രണ്ട് വര്‍ഷമായി മുടങ്ങിക്കിടക്കുന്ന ശമ്പള പരിഷ്‌കരണം നടപ്പാക്കുക, ബാങ്ക് ജീവനക്കാരുടെ ജോലിഭാരം കുറയ്ക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുക, ന്യൂ പെന്‍ഷന്‍ സ്‌കീം മാറ്റി പെന്‍ഷന്‍ പഴയപടി ആക്കുക, പൊതുമേഖല ബാങ്കുകളിലെ ഇടപാടുകാരുടെ സര്‍വീസ് ചാര്‍ജ് വര്‍ദ്ധിപ്പിക്കുക, ബാങ്കുകളില്‍ മതിയായ ജീവനക്കാരെ നിയമിക്കുക തുടങ്ങിയ ആവശ്യങ്ങല്‍ ഉന്നയിച്ചാണ് പണിമുടക്ക്.