കേരളം

kerala

ETV Bharat / state

ബാങ്ക് വായ്‌പ തട്ടിപ്പ് കേസ്; പ്രതികളുടെ റിമാൻഡ് കാലാവധി നീട്ടി - sbi

വീഡിയോ കോൺഫറൻസ് മുഖേനയാണ് തിരുവനന്തപുരം സിബിഐ പ്രത്യേക കോടതി കേസ് പരിഗണിച്ചത്.

ബാങ്ക് വായ്‌പ തട്ടിപ്പ് കേസ്  ഹീര കൺസ്‌ട്രക്ഷൻസ്  തിരുവന്തപുരം സിബിഐ പ്രത്യേക കോടതി  bank loan fraud case accused remand period extended  bank loan fraud case  Heera Constructions  എസ്‌ബിഐ  sbi  cbi special court
ബാങ്ക് വായ്‌പ തട്ടിപ്പ് കേസ്; പ്രതികളുടെ റിമാൻഡ് കാലാവധി നീട്ടി

By

Published : Apr 20, 2021, 12:53 PM IST

തിരുവനന്തപുരം: എസ്.ബി.ഐ ബാങ്കിൽ നിന്നും വായ്‌പ തട്ടിപ്പ് നടത്തിയ കേസിൽ ഹീര കൺസ്‌ട്രക്ഷൻസ് എം.ഡി അബ്‌ദുൽ റഷീദിന്‍റെയും മകൻ സുബിന്‍റെയും കാലാവധി അടുത്ത മാസം മൂന്നു വരെ നീട്ടി. വീഡിയോ കോൺഫറൻസ് മുഖേനയാണ് തിരുവനന്തപുരം സിബിഐ പ്രത്യേക കോടതി കേസ് പരിഗണിച്ചത്.

പ്രതികളുടെ ജാമ്യാപേക്ഷ സിബിഐ കോടതിയും ഹൈക്കോടതിയും തള്ളിയത് കാരണം കഴിഞ്ഞ ഒരു മാസമായി പ്രതികൾ ജയിലിലാണ്. ഹീര ബാബുവിനെ ഫ്ലാറ്റ് തട്ടിപ്പ് കേസിൽ കേരള പൊലീസ് നേരത്തെ അറസ്‌റ്റ് ചെയ്‌തിരുന്നു. കോടതിയിൽ ഹാജരാക്കിയ പിറ്റേ ദിവസം പ്രതിക്ക് ഉപാധികളോടെ മജിസ്‌ട്രേറ്റ് കോടതി ജാമ്യം നൽകുകയും ചെയ്‌തിരുന്നു. വ്യാജ രേഖകൾ നൽകി എസ്‌ബിഐ ബാങ്കിൽ നിന്നും 12.8 കോടിയുടെ വായ്‌പ തട്ടിപ്പ് നടത്തിയെന്നാണ് സിബിഐ കേസ്.

എസ്‌ബിഐ റീജിയണൽ മാനേജർ സുരേഷ് കുമാർ നൽകിയ പരാതിയിലാണ് സിബിഐ കേസ് രജിസ്‌റ്റർ ചെയ്‌തത്. സിബിഐ കൊച്ചി യൂണിറ്റാണ് പ്രതികളെ അറസ്‌റ്റ് ചെയ്‌തിരുന്നത്.

ABOUT THE AUTHOR

...view details