തിരുവനന്തരപുരം: ബാങ്ക് കെട്ടിടത്തില്‍ നിന്ന് ചാടി ജീവനക്കാരന്‍ ആത്മഹത്യ ചെയ്‌തു. എസ്ബിഐയുടെ തൈക്കാട് ബ്രാഞ്ചിലെ കരാര്‍ ജീവനക്കാരനാണ് ബാങ്ക് ഓഫീസ് കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്‌തത്. മാര്‍ത്താണ്ഡം സ്വദേശി ആദര്‍ശാണ് ഇന്ന്(14.08.2022) രാവിലെ ആത്മഹത്യ ചെയ്‌തത്.
ബാങ്ക് കെട്ടിടത്തില്‍ നിന്ന് ചാടി ജീവനക്കാരന്‍ ആത്മഹത്യ ചെയ്‌തു - തിരുവനന്തരപുരം ഏറ്റവും പുതിയ വാര്‍ത്ത
തിരുവനന്തരപുരത്ത് ബാങ്ക് കെട്ടിടത്തില്‍ നിന്ന് ചാടി ജീവനക്കാരന്‍ ആത്മഹത്യ ചെയ്‌തു
ബാങ്ക് കെട്ടിടത്തില്‍ നിന്ന് ചാടി ജീവനക്കാരന്‍ ആത്മഹത്യ ചെയ്‌തു
ബാങ്കിന്റെ ഹോം ലോണ്‍ വിഭാഗത്തിലാണ് ആദര്‍ശ് പ്രവര്‍ത്തിച്ചിരുന്നത്. ബാങ്കിന്റെ ഹോം ലോണ്‍ വിഭാഗത്തില്‍ പ്രവര്‍ത്തിക്കുന്നതിന് ഒരു കരാര്‍ കമ്പനിയില്‍ നിന്ന് എസ്ബിഐയിലേക്ക് നിയോഗിച്ചിരുന്ന ജീവനക്കാരനാണ് ആദര്‍ശെന്ന് ബാങ്ക് അറിയിച്ചു. വ്യക്തിപരമായ കാരണങ്ങളാണ് ആത്മഹത്യയ്ക്ക് പിന്നിലെന്നാണ് പൊലീസിന്റെ പ്രഥമിക നിഗമനം.