തിരുവനന്തപുരം:വാഹനത്തിന്‍റെ പിന്നില്‍ തട്ടിയെന്ന് ആരോപിച്ച് കുടുംബം സഞ്ചരിച്ച കാർ അടിച്ചു തകർത്ത സംഭവത്തില്‍ യുവാവിന് എതിരെ കേസ്. ശ്രീകാര്യം സ്വദേശി അജിത് കുമാറിന് എതിരെയാണ് ബാലരാമപുരം പൊലീസ് കേസെടുത്തത്. ഇന്നലെ വൈകിട്ട് ബാലരാമപുരത്താണ് സംഭവം.
വാഹനത്തിന് പിന്നില്‍ തട്ടിയെന്ന് ആരോപണം, നടുറോഡില്‍ യുവാവ് കാര്‍ അടിച്ചുതകര്‍ത്തു - ബാലരാമപുരം പൊലീസ്
കോട്ടയം സ്വദേശികളായ കുടുംബം സഞ്ചരിച്ച കാറിന് നേരെയാണ് ആക്രമണമുണ്ടായത്. സംഭവത്തില്‍ ശ്രീകാര്യം സ്വദേശിയായ യുവാവിനെതിരെ പൊലീസ് കേസെടുത്തു.
വാഹനത്തിന് പിന്നില്‍ തട്ടിയെന്ന് ആരോപണം, നടുറോഡില്‍ യുവാവ് കാര്‍ അടിച്ചുതകര്‍ത്തു
കോട്ടയം സ്വദേശി ജോർജും ഭാര്യയും മൂന്ന് കുട്ടികളും സഞ്ചരിച്ച കാറിന് നേരെയാണ് ആക്രമണമുണ്ടായത്. ബാലരാമപുരത്ത് കൈത്തറി വസ്ത്രങ്ങൾ വാങ്ങാൻ എത്തിയതായിരുന്നു ജോർജും കുടുംബവും. ഇതിനിടെയാണ് അജിതിന്‍റെ വാഹനത്തിന്‍റെ പിന്നില്‍ തട്ടിയെന്ന് ആരോപിച്ച് ആക്രമണം നടത്തിയത്. ജോർജിന്‍റെ കാറിന്‍റെ ഗ്ലാസ് അക്രമി അടിച്ചു തകർത്തു.