കേരളം

kerala

ETV Bharat / state

പച്ചക്കറിക്കട സാമൂഹ്യ വിരുദ്ധർ കത്തിച്ചതായി പരാതി - vegitable market

കച്ചവടശേഷം ടാർപ്പോളിൻ ഉപയോഗിച്ച് സൂക്ഷിച്ച പച്ചക്കറിയാണ് ഓടയിൽ തട്ടി കത്തിച്ച നിലയിൽ കണ്ടത്.

തിരുവനന്തപുരം  പച്ചക്കറിക്കട സാമൂഹ്യ വിരുദ്ധർ കത്തിച്ചതായി പരാതി  ബാലരാമപുരം  Balaramapuram  vegitable market  vegitable market fire
പച്ചക്കറിക്കട സാമൂഹ്യ വിരുദ്ധർ കത്തിച്ചതായി പരാതി

By

Published : Aug 27, 2020, 7:52 PM IST

തിരുവനന്തപുരം:പച്ചക്കറിക്കട സാമൂഹ്യ വിരുദ്ധർ കത്തിച്ചതായി പരാതി. ഓണകച്ചവടത്തിന് വേണ്ടി ഇറക്കിയ പച്ചക്കറികളാണ് കത്തി നശിച്ചത്. നെയ്യാറ്റിൻകര വ്ലാംങ്ങാമുറിയിലാണ് സംഭവം. ബാലരാമപുരം വഴിമുക്ക് സ്വദേശികളായ മാഹിനും സുഹൃത്തും ചേർന്നാണ് വഴിയോര പച്ചക്കറികട നടത്തുന്നത്.

പച്ചക്കറിക്കട സാമൂഹ്യ വിരുദ്ധർ കത്തിച്ചതായി പരാതി

കച്ചവടം കഴിഞ്ഞ് പച്ചകറികൾ പ്ലാസ്റ്റിക് പെട്ടിക്കുള്ളിൽ നിറച്ച് ടാർപ്പോളിൻ ഉപയോഗിച്ച് പൊതിഞ്ഞ് കെട്ടി സൂക്ഷിക്കുകയാണ് പതിവ്. കഴിഞ്ഞ ദിവസം കച്ചവടശേഷം ഇത്തരത്തിൽ സൂക്ഷിച്ച് പോയ പച്ചക്കറിയാണ് ഓടയിൽ തട്ടി കത്തിച്ച നിലയിൽ കണ്ടത്. ഏകദേശം 50000 രൂപയുടെ നഷ്ടം വരും. കൊവിഡ് കാരണം പൊലീസിനോട് അനുമതി വാങ്ങിയാണ് കച്ചവടം നടത്തുന്നതെന്നും പലിശയ്ക്ക് പണം വാങ്ങിയാണ് ഓണത്തിന് ഇത്രയും പച്ചക്കറികൾ ഇറക്കിയതെന്നും മാഹിൻ പറയുന്നു.

ABOUT THE AUTHOR

...view details