തിരുവനന്തപുരം :ദിലീപിന് ജാമ്യം ലഭിച്ചതുകൊണ്ട് കുറ്റവിമുക്തനായെന്ന് അര്‍ഥമില്ലെന്ന് ബാലചന്ദ്രകുമാർ. നടിക്ക് പുറമെ അന്വേഷണ ഉദ്യോഗസ്ഥരും ഇരകളായി. ഇപ്പോൾ വന്നത് താത്‌ക്കാലിക വിധി മാത്രമാണ്. എന്തായാലും നീതി ഉറപ്പാണെന്നും ബാലചന്ദ്രകുമാർ പറഞ്ഞു. തൻ്റെ എതിർഭാഗത്തുള്ള വ്യക്തി ശക്തനും പ്രബലനുമാണെന്ന് വ്യക്തമായി അറിയാം. അതുകൊണ്ട് വരുംദിവസങ്ങളിൽ പീഡനക്കേസുകൾക്കപ്പുറം മോഷണ കേസുകൾ ഉൾപ്പടെ ഉണ്ടാക്കാൻ സാധ്യതയുണ്ട്.
'മുന്‍കൂര്‍ ജാമ്യം ലഭിച്ചതുകൊണ്ട് ദിലീപ് കുറ്റവിമുക്തനായെന്ന് അര്‍ഥമില്ല'; പൊലീസും ഇരകളായെന്ന് ബാലചന്ദ്രകുമാർ
കേസില്‍ നീതി ഉറപ്പാണെന്ന് സംവിധായകന്‍ ബാലചന്ദ്രകുമാർ
'ദിലീപിന് മുന്‍കൂര്‍ ജാമ്യം ലഭിച്ചതുകൊണ്ട് കുറ്റവിമുക്തനായെന്ന് അര്‍ഥമില്ല'; പൊലീസും ഇരകളായെന്ന് ബാലചന്ദ്രകുമാർ
ALSO READ:പ്രോസിക്യൂഷന് തിരിച്ചടി; വധ ഗൂഢാലോചന കേസില്‍ ദിലീപിന് ആശ്വാസം, മറ്റ് 5 പ്രതികള്‍ക്കും ജാമ്യം
നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ ദിലീപിന് മുന്‍കൂന്‍ ജാമ്യം ലഭിച്ചതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ദിലീപ് ഉള്‍പ്പടെയുള്ള ആറ് പ്രതികള്‍ക്ക് ഹൈക്കോടതി സിംഗിള്‍ ബഞ്ചാണ് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. ജസ്റ്റിസ് പി ഗോപിനാഥിന്‍റേതാണ് ഉത്തരവ്. ഉപാധികളോടെയാണ് ജാമ്യം.
Last Updated : Feb 7, 2022, 3:51 PM IST