തിരുവനന്തപുരം:ബാലഭാസ്‌കറിന്‍റെ മരണം അന്വേഷിക്കുന്ന സിബിഐ സംഘം ഇന്ന് കലാഭവന്‍ സോബിയെ ചോദ്യം ചെയ്തു. തിരുവനന്തപുരത്തെ സിബിഐ ആസ്ഥാനത്താണ് സോബിയെ വിശദമായി ചോദ്യം ചെയ്തത്. ഉച്ചയ്ക്ക് 2.30ന് ആരംഭിച്ച് ചോദ്യം ചെയ്യല്‍ മണിക്കൂറോളം നീണ്ടു. 6.15 ഓടെയാണ് ചോദ്യം ചെയ്യല്‍ ആവസാനിച്ചത്. മരണത്തില്‍ ദുരൂഹതയുണ്ടെന്നും ബാസഭാസ്‌കറിനെ ക്വട്ടേഷന്‍ സംഘം കൊലചെയതതാണെന്ന ആരോപണവും സോബി സിബിഐയോടും ആവര്‍ത്തിച്ചു. ബാലഭാസകറിന്‍റെ അപകടം നടന്ന സ്ഥലത്ത് രണ്ട് പേരെ ദുരൂഹമായ സാഹചര്യത്തില്‍ കണ്ടുവെന്നായിരുന്നു സോബി ആദ്യം വ്യക്തമാക്കിയത്.
ബാലഭാസ്‌കറിന്‍റെ മരണം; സിബിഐ സംഘം കലാഭവന്‍ സോബിയെ ചോദ്യം ചെയ്തു
തിരുവനന്തപുരത്തെ സിബിഐ ആസ്ഥാനത്താണ് സോബിയെ വിശദമായി ചോദ്യം ചെയ്തത്. ഉച്ചയ്ക്ക് 2.30ന് ആരംഭിച്ച് ചോദ്യം ചെയ്യല്‍ മണിക്കൂറോളം നീണ്ടു.
പിന്നീട് നയതന്ത്ര ബാഗില്‍ സ്വര്‍ണം കടത്തിയ കേസില്‍ അറസ്റ്റിലായ സരിത്താണ് അപകട സ്ഥലത്ത് കണ്ടതെന്നും സോബി വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ദിവസം ജീവന് ഭീഷണിയുണ്ടെന്ന് വ്യക്തമാക്കി അദ്ദേഹം വാര്‍ത്ത പുറത്തു വിട്ടിരുന്നു. അപകടത്തിന് മുമ്പ് തന്നെ ബാലഭാസ്‌കറിനെ ഒരു സംഘം ക്വട്ടേഷന്‍ ടീം ആക്രമിച്ചു കൊന്നു. വാഹനത്തിന്‍രെ കേടുപാടുകള്‍ പിന്നീട് ഉണ്ടാക്കിയതാണെന്നുമായിരുന്നു പറഞ്ഞിരുന്നത്. ജീവനോടെയുണ്ടെങ്കില്‍ ആളുകളെ കാണിച്ചു നല്‍കാന്‍ കഴിയുമെന്നും സോബി വ്യക്തമാക്കിയിരുന്നു. ഇക്കാര്യങ്ങള്‍ സംബന്ധിച്ച് വിശദമായി മൊഴി സിബിഐ രോഖപ്പെടുത്തി. ആരോപണങ്ങളില്‍ ഉറച്ച് നില്‍ക്കുന്നതായി സോബി വ്യക്തമാക്കിയിട്ടുണ്ട്. ഇതിനായി എന്ത് തരത്തിലുള്ള ശാസ്ത്രീയ പരിശോധനയ്ക്കും തയാറാണെന്നും സോബി സിബിഐയെ അറിയിച്ചിട്ടുണ്ട്.
പോളിഗ്രാഫ്, ബ്രയിന്‍മാപ്പിങ്ങ് തുടങ്ങിയ പരിശോധനയ്ക്ക് തയാറാണെന്നാണ് സോബി സിബിഐയെ അറിയിച്ചത്. മൊഴി പരിശോധിച്ച ശേഷം ഇക്കാര്യത്തില്‍ തീരുമാനമെടുക്കാമെന്ന നിലപാടിലാണ് സിബിഐ തിരുവനന്തപുരം യൂണിറ്റിലെ ഡിവൈഎസ്പി അനന്തകൃഷ്ണന്‍റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം. കഴിഞ്ഞ ദിവസങ്ങളില്‍ ബാലഭാസ്‌കറിന്‍റെ ഭാര്യ ലക്ഷ്യമി, അച്ഛന്‍ സി.കെ.ഉണ്ണി, അമ്മ ശാന്താകുമാരി ലക്ഷമിയുടെ സഹോദരന്‍ പ്രസാദ് എന്നിവരില്‍ നിന്ന് സിബിഐ സംഘംമൊഴി രേഖപ്പെടുത്തിയിരുന്നു.