കേരളം

kerala

ETV Bharat / state

ബാലഭാസ്‌കറിന്‍റെ മരണം; നുണപരിശോധന നടത്താനൊരുങ്ങി സിബിഐ - നുണപരിശോധന

കേസിലെ സാക്ഷികളെയും പ്രതിയെയും നുണ പരിശോധനക്ക് വിധേയമാക്കും. സിബിഐ രജിസ്റ്റർ ചെയ്‌ത കേസിൽ ബാലഭാസ്‌കറിന്‍റെ ഡ്രൈവറായ അർജുനാണ് ഏകപ്രതി.

Balabhaskar's death  polygraph test  cbi balabhaskar  ബാലഭാസ്‌കർ  ബാലഭാസ്‌കറിന്‍റെ മരണം  നുണപരിശോധന  സിബിഐ
ബാലഭാസ്‌കറിന്‍റെ മരണം; നുണപരിശോധന നടത്താനൊരുങ്ങി സിബിഐ

By

Published : Sep 8, 2020, 3:53 PM IST

തിരുവനന്തപുരം: ബാലഭാസ്‌കറിന്‍റെ മരണവുമായി ബന്ധപ്പെട്ട കേസിൽ നുണപരിശോധന നടത്താനൊരുങ്ങി സിബിഐ. കേസിലെ സാക്ഷികളെയും പ്രതിയെയും നുണ പരിശോധനക്ക് വിധേയമാക്കും. സിബിഐ രജിസ്റ്റർ ചെയ്‌ത കേസിൽ ബാലഭാസ്‌കറിന്‍റെ ഡ്രൈവറായ അർജുനാണ് ഏകപ്രതി. അപകട സമയത്ത് കാർ ഓടിച്ചത് അർജുനാണെന്നാണ് ബാലഭാസ്‌കറിന്‍റെ ഭാര്യ ലക്ഷ്‌മി അടക്കമുള്ളവരുടെ മൊഴി. എന്നാൽ അർജുൻ ഇക്കാര്യം നിഷേധിക്കുകയാണ്. ഇക്കാര്യത്തിൽ വ്യക്തത വരുത്താനാണ് അർജുനെ നുണ പരിശോധനക്ക് വിധേയനാക്കുന്നത്.

ഇതു കൂടാതെ നിർണായകമായ വെളിപ്പെടുത്തലുകൾ നടത്തിയ കലാഭവൻ സോബിയെയും നുണ പരിശോധനക്ക് വിധേയമാക്കും. ബാലഭാസ്‌കറിന്‍റെ മരണം കൊലപാതകമാണെന്നും കൊല നടത്തുന്നത് നേരിൽ കണ്ടെന്നുമായിരുന്നു സോബിയുടെ മൊഴി. ഇക്കാര്യത്തിൽ വ്യക്തത വരുത്തേണ്ടത് സിബിഐയുടെ ആവശ്യമാണ്. ഇതുകൂടാതെ ബാലഭാസ്‌കറിന്‍റെ മാനേജർമാരായി പ്രവർത്തിച്ചിരുന്ന വിഷ്‌ണു സോമസുന്ദരം, പ്രകാശം തമ്പി എന്നിവരെയും നുണ പരിശോധനയ്ക്ക് വിധേയമാക്കും. ഇവരുടെ മൊഴികളുടെ വിശ്വാസ്യത ഉറപ്പിക്കാനാണിത്. നാളെ സിബിഐ കോടതിയിൽ നുണപരിശോധന നടത്താൻ സിബിഐ അപേക്ഷ നൽകും. നിർണായക വിവരം നുണ പരിശോധനയിലൂടെ ലഭിക്കുമെന്ന വിശ്വാസത്തിലാണ് സിബിഐ.

ABOUT THE AUTHOR

...view details