തിരുവനന്തപുരം:വയലിനിസ്റ്റ് ബാലഭാസ്‌കറിന്‍റെ മരണവുമായി ബന്ധപ്പെട്ട കേസിൽ നുണപരിശോധനയ്ക്ക് തയ്യാറെന്ന് നാലു പേർ തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയെ അറിയിച്ചു. ബാലഭാസ്‌കറിന്‍റെ ഡ്രൈവർ അർജുൻ, മാനേജർമാരായ വിഷ്‌ണു സോമസുന്ദരം, പ്രകാശൻ തമ്പി, കലാഭവൻ സോബി എന്നിവരാണ് സമ്മതം അറിയിച്ചത്. ഇവരുടെ നുണപരിശോധനാ നടത്തണമെന്ന് ആവശ്യപ്പെട്ട് സിബിഐ അന്വേഷണ സംഘമാണ് കോടതിയിൽ നേരത്തെ അപേക്ഷ നൽകിയിരുന്നു. അപേക്ഷ കോടതി അംഗീകരിച്ചിരുന്നു. എന്നാൽ നടപടി ചട്ടം അനുസരിച്ച് നുണപരിശോധനയ്ക്ക് വിധേയരാകേണ്ടവരുടെ സമ്മതം ലഭിച്ചാൽ മാത്രമേ ഇതിന് അനുമതി നൽകുവാൻ കോടതിക്ക് നിയമപരമായി സാധിക്കുകയുള്ളൂ.
ബാലഭാസ്‌കറിന്‍റെ മരണം; നുണപരിശോധനയ്ക്ക് തയ്യാറെന്ന് നാല് പേർ - ബാലഭാസ്‌കറിന്‍റെ മരണം
ബാലഭാസ്‌കറിന്‍റെ ഡ്രൈവർ അർജുൻ, മാനേജർമാരായ വിഷ്‌ണു സോമസുന്ദരം, പ്രകാശൻ തമ്പി, കലാഭവൻ സോബി എന്നിവരാണ് സമ്മതം അറിയിച്ചത്.
ഇക്കാര്യം നേരിട്ട് ബോധ്യപ്പെടുത്തുവാൻ ഇവർ നാലു പേർക്കും കോടതി സമൻസ് അയച്ചിരുന്നു. ഇത് അനുസരിച്ചാണ് ഇവർ ഇന്നലെ കോടതയിൽ നേരിട്ടെത്തി സമ്മതം അറിയിച്ചത്. സിബിഐയുടെ ചെന്നൈയിലെ ഫോറൻസിക് സംഘമാകും നുണപരിശോധന നടത്തുക. ഈ നാലുപേരും നൽകിയ വൈരുധ്യമായ മൊഴികളുടെ സാഹചര്യത്തിലാണ് സിബിഐ ഇവരുടെ നുണപരിശോധന നടത്തുവാൻ അന്വേഷണ സംഘം തീരുമാനിച്ചത്.
2018 സെപ്റ്റംബർ 25ന് പുലർച്ചെയാണ് അപകടം സംഭവിച്ചത്. തൃശൂറിൽ നിന്നും തിരുവനന്തപുരത്തേക്കുള്ള യാത്രയിൽ തിരുവനന്തപുരം പള്ളിപ്പുറം സി.ആർ.പി.എഫ് ക്യാമ്പിന് സമീപത്ത് വച്ചാണ് അപകടം നടന്നത്. ബാലഭാസ്‌കറിന്‍റെ ഭാര്യ ലക്ഷ്മിക്കും ഡ്രൈവർ അർജുനനും അപകടത്തിൽ പരിക്കേറ്റിരുന്നു. 2020 ജൂൺ 12 നാണ് സിബിഐ അന്വേഷണം ഏറ്റെടുക്കുന്നത് .