തിരുവനന്തപുരം:വയലിനിസ്റ്റ് ബാലഭാസ്‌കറിന്‍റെ അപകട മരണ കേസിൽ സിബിഐ സമർപ്പിച്ച കുറ്റപത്രം കോടതി അംഗീകരിച്ചു.കേസിലെ ഏക പ്രതി അർജുന് കോടതി സമൻസ് അയച്ചു. തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. അലക്ഷ്യമായി വാഹനം ഓടിച്ചതാണ് അപകട കാരണം എന്നാണ് സിബിഐയുടെ കണ്ടെത്തൽ. ഈ നിഗമനത്തിൽ തന്നെയായിരുന്നു ക്രൈംബ്രാഞ്ചും. അപകട സമയത്ത് കാർ ഓടിച്ച ആളിനെക്കുറിച്ചുള്ള മൊഴികളായിരുന്നു മരണത്തിൽ ദുരൂഹതയുണ്ടെന്ന് തോന്നാൻ കാരണം.
ബാലഭാസ്‌കറിന്‍റെ മരണം:സിബിഐ സമർപ്പിച്ച കുറ്റപത്രം കോടതി അംഗീകരിച്ചു
തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുന്നത്
പ്രതി അർജുനാണ് കാർ ഓടിച്ചതെന്നായിരുന്നു ബാലഭാസ്‌കറിന്‍റെ ഭാര്യ ലക്ഷ്‌മിയും ദൃക്‌സാക്ഷികളും മൊഴി നൽകിയത്. എന്നാൽ ബാലഭാസ്‌കറാണ് വാഹനമോടിച്ചതെന്നായിരുന്നു അർജുൻ അന്വേഷണ സംഘത്തിന് മൊഴി നൽകിയത് .ഫോറൻസിക് പരിശോധനയുടെയും,രഹസ്യ മൊഴികളുടെയും സഹായത്തോടെയാണ് കേസിൽ നിർണായക വഴിത്തിരിവുണ്ടായതെന്ന് സിബിഐ ഡി.വൈ.എസ്.പി അനന്തകൃഷ്‌ണൻ നൽകിയ കുറ്റപത്രത്തിൽ പറയുന്നു.
2019 സെപ്റ്റംബർ 25ന് പുലർച്ചെയാണ് അപകടം സംഭവിച്ചത്. തൃശൂരിൽ നിന്നും തിരുവനന്തപുരത്തേക്കുള്ള യാത്രയിൽ തിരുവനന്തപുരം പള്ളിപ്പുറം സി.ആർ.പി.എഫ് ക്യാപിനു സമീപത്ത് വച്ചാണ് അപകടം നടന്നത്.ബാലഭാസ്‌കറിന്‍റെ ഭാര്യ ലക്ഷ്മിക്കും ഡ്രൈവർ അർജുനും അപകടത്തിൽ പരിക്കേറ്റിരുന്നു.മകൾ അപകട സ്ഥലത്തും ബാലഭാസകർ ചികിത്സയിലിരിക്കെയുമാണ് മരിക്കുന്നത്.