കേരളം

kerala

ETV Bharat / state

ബാലഭാസ്‌കറിൻ്റെ മരണം; സിബിഐ സംഘം സ്വർണക്കടത്ത് കേസിൻ്റെ വിശദാംശങ്ങൾ പരിശോധിക്കുന്നു

സ്വർണക്കടത്ത് സംഘത്തിന് പിന്നിലുള്ളവർക്ക് ബാലഭാസ്‌കറിൻ്റെ മരണവുമായി ബന്ധമുണ്ടെന്ന് ബാലഭാസ്‌കറിൻ്റെ പിതാവ് സി.കെ. ഉണ്ണി ആരോപിച്ചതിൽ വ്യക്തത വരുത്താനാണ് സിബിഐ സംഘം സ്വർണക്കടത്ത് കേസിൻ്റെ വിശദാംശങ്ങൾ പരിശോധിക്കുന്നത്

balabhaskar  ബാലഭാസ്‌കറിൻ്റെ മരണം  balabhaskar's death  gold smuggling case  ബാലഭാസ്‌കർ  ബാലഭാസ്‌കറിൻ്റെ മരണം  സംഘം സ്വർണക്കടത്ത് കേസ്  സിബിഐ  cbi
ബാലഭാസ്‌കറിൻ്റെ മരണം; സിബിഐ സംഘം സ്വർണക്കടത്ത് കേസിൻ്റെ വിശദാംശങ്ങൾ പരിശോധിക്കുന്നു

By

Published : Oct 15, 2020, 12:47 PM IST

തിരുവനന്തപുരം: ബാലഭാസ്‌കറിൻ്റെ മരണം അന്വേഷിക്കുന്ന സിബിഐ സംഘം സ്വർണക്കടത്ത് കേസിൻ്റെ വിശദാംശങ്ങൾ പരിശോധിക്കുന്നു. ബാലഭാസ്‌കറിൻ്റെ മുൻ മാനേജർമാരായിരുന്ന പ്രകാശൻ തമ്പി, വിഷ്‌ണു സോമസുന്ദരം എന്നിവർ പ്രതികളായ സ്വർണക്കടത്ത് കേസിൻ്റെ വിശദാംശങ്ങളാണ് സിബിഐ പരിശോധിക്കുന്നത്. 2019 ൽ 200 കിലോയിലധികം സ്വർണം പ്രകാശൻ തമ്പിയും വിഷ്‌ണു സോമസുന്ദരവും കടത്തിയ കേസിൻ്റെ വിശദാംശങ്ങൾ ഡി.ആർ.ഐയിൽ നിന്ന് ബാലഭാസ്‌കറിൻ്റെ മരണം അന്വേഷിക്കുന്ന തിരുവനന്തപുരം സിബിഐ യൂണിറ്റിലെ ഡിവൈഎസ്‌പി അനന്തകൃഷ്‌ണൻ്റെ നേതൃത്വത്തിലുള്ള സംഘം ശേഖരിച്ചു.

സ്വർണക്കടത്ത് സംഘത്തിന് പിന്നിലുള്ളവർക്ക് ബാലഭാസ്‌കറിൻ്റെ മരണവുമായിബന്ധമുണ്ടെന്ന് ബാലഭാസ്‌കറിൻ്റെ പിതാവ് സി.കെ. ഉണ്ണി ആരോപിച്ചിരുന്നു. ഇക്കാര്യത്തില്‍ വ്യക്തത വരുത്താനാണ് ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ സിബിഐ ശേഖരിക്കുന്നത്. ബാലഭാസ്‌കറിൻ്റെ മരണ ശേഷമാണ് പ്രകാശൻ തമ്പിയും വിഷ്‌ണു സോമസുന്ദരവും സ്വർണക്കടത്ത് നടത്തിയതെന്നാണ് ഡിആർഐ കണ്ടെത്തിയിരിക്കുന്നത്. സിബിഐ പ്രകാശൻ തമ്പിയുടെയും വിഷ്‌ണു സോമസുന്ദരത്തിൻ്റെയും പോളിഗ്രാഫ് അടക്കമുള്ള ശാസ്ത്രീയ പരിശോധനകൾ നടത്തിയിരുന്നു. ഇതിന്‍റെ പൂർണഫലം കൂടി ലഭിച്ചശേഷം തുടർനടപടി സ്വീകരിക്കാനാണ് സിബിഐയുടെ നീക്കം. ഇരുവരെയും കൂടാതെ അപകടസമയത്ത് വാഹനം ഓടിച്ചിരുന്ന ഡ്രൈവർ അർജുൻ, ബാലഭാസ്‌കറിൻ്റേത് കൊലപാതകമാണെന്നും താൻ ദൃസാക്ഷിയാണെന്നും മൊഴി നൽകിയ കലാഭവൻ സോബി എന്നിവരുടേയും ശാസ്ത്രീയ പരിശോധന നടത്തിയിരുന്നു.

ABOUT THE AUTHOR

...view details